
ചെന്നൈ:തമിഴ്നാട് കൊടൈക്കനാലിൽ മലയാളി യുവാവിന്‍റെ പരാക്രമം. കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശി നാജിയാണ് പരാക്രമം നടത്തിയത്. യുവാവ് മദ്യപിച്ചും ലഹരി ഉപയോഗിച്ചും അക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിലേക്ക് മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് മലപ്പുറം സ്വദേശി 23കാരനായ നാജി എത്തിയത്.
രണ്ട് ദിവസം കൊടൈക്കനാളിൽ തങ്ങിയ സംഘം അമിതമായി മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഉള്ളിൽ ചെന്നത്തോടെ സുബോധം നഷ്ടമായ നജി ഓടുന്ന വണ്ടിയിൽ നിന്ന് പുറത്തു ചാടാൻ ശ്രമിച്ചു. പരിക്കേറ്റ നാജിയെ സുഹൃത്തുക്കൾ കൊടൈക്കനാളിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചാൽപ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടായത്.
ആശുപത്രി ജനാല കൈകൊണ്ട് തകർത്ത നജി ജനൽ ചില്ലുപയോഗിച്ച് സ്വന്തം കഴുത്തു മുറിക്കാൻ ശ്രമിച്ചു. പരിഭ്രാന്തരായ നഴ്സുമാരും രോഗികളും കൂട്ടിരിപ്പുകാരും നിലവിളിച്ചതോടെ സുഹൃത്തുക്കള്‍ ചേർന്ന് നാജിയെ കീഴ്പ്പെടുത്തി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം നാജിയെ മദബുറയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വരുന്നു, അതിശക്തമായ മഴ; മുന്നറിയിപ്പിൽ മാറ്റം, നാളെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 4 ജില്ലകളിൽ യെല്ലോ അലർട്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam