വൈറലാവാൻ യുവതിയുടെയും ബന്ധുവിന്‍റെയും കൈവിട്ടകളി; 8 ഫ്ലാറ്റുകൾ കത്തിനശിച്ചു, ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു

Published : Mar 09, 2025, 10:18 PM ISTUpdated : Mar 09, 2025, 10:22 PM IST
വൈറലാവാൻ യുവതിയുടെയും ബന്ധുവിന്‍റെയും കൈവിട്ടകളി; 8 ഫ്ലാറ്റുകൾ കത്തിനശിച്ചു, ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു

Synopsis

പാചകവാതകം തുറന്നുവിട്ട് വീഡിയോ ചിത്രീകരിച്ച യുവതിക്കും ബന്ധുവിനും ഗുരുതര പരിക്ക്. ഏഴ് നില കെട്ടിടത്തിലെ നിരവധി ഫ്ലാറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

ഗ്വാളിയോർ: റീൽസ് എടുക്കാനുള്ള യുവതിയുടെയും ബന്ധുവിന്‍റെയും കൈവിട്ട കളി വലിയ നാശനഷ്ടമുണ്ടാക്കി. പാചക വാതകം (എൽപിജി) തുറന്നുവിട്ടാണ് റീൽസെടുക്കാൻ ശ്രമിച്ചത്. പൊട്ടിത്തെറിയിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഏഴ് നില കെട്ടിടത്തിലെ നിരവധി ഫ്ലാറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. 

രഞ്ജന ജാട്ടും ബന്ധു അനിൽ ജാട്ടും ഒന്നാം നിലയിലെ ഫ്ലാറ്റിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഗ്വാളിയോറിലെ ഭിന്ദ് റോഡിലെ ലെഗസി പ്ലാസ കെട്ടിട സമുച്ചയത്തിൽ പുലർച്ചെ 2:15 ഓടെയാണ് സംഭവം. വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടയിൽ രഞ്ജന ഗ്യാസ് തുറന്നു വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അനിൽ ജാട്ടാണ് വീഡിയോ ചിത്രീകരിച്ചത്. 

ഏകദേശം 17 മിനിറ്റ് ഇരുവരും വീഡിയോ ചിത്രീകരിച്ചു. താമസിയാതെ അപ്പാർട്ട്മെന്റ് ഒരു ഗ്യാസ് ചേമ്പറായി മാറി. ചിത്രീകരണത്തിനായി കൂടുതൽ വെളിച്ചം കിട്ടാൻ അനിൽ സി‌എഫ്‌എൽ ലൈറ്റ് ഓണാക്കിയപ്പോൾ തീ പടർന്നു. പിന്നാലെ പൊട്ടിത്തെറിയുണ്ടായി. ഇതോടെ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. 

ആ കെട്ടിട സമുച്ചയത്തിലെ എട്ട് ഫ്ലാറ്റുകൾക്ക് കേടുപാട് സംഭവിച്ചു. സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിന് ഇത്തരം അപകടകരമായ വീഡിയോകൾ ഇവർ പതിവായി ചിത്രീകരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. സമാനമായ നിരവധി വീഡിയോകൾ അനിലിന്‍റെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കത്തുന്ന വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അശ്രദ്ധ കാണിച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 287 പ്രകാരം ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ഭൂഗർഭ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു; സംഭവം മുംബൈയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്