ടൈഗർ ഷ്റോഫിനെതിരായ വധശ്രമ കേസ്; ആക്രമണത്തിന് സാമ്പത്തിക സഹായം നൽകി, ഒരാൾ കൂടി പിടിയിൽ

Published : Oct 24, 2026, 07:16 PM IST
Tiger Shroff attack case

Synopsis

ടൈഗർ ഷ്റോഫിനെതിരായ വധശ്രമ കേസിൽ സാമ്പത്തിക സഹായം നൽകിയ ഒരാൾ കൂടി ഇൻഡോറിൽ പിടിയിലായി. സൽമാൻ ഖാനെ പുകഴ്ത്തിയതാണ് ആക്രമണത്തിന് കാരണമായതെന്ന് പ്രതികൾ മൊഴി നൽകി.

മുംബൈ: ടൈഗർ ഷ്റോഫിനെതിരായ വധശ്രമ കേസിൽ ഒരാൾ കൂടി പിടിയിൽ. ആക്രമണത്തിന് സാമ്പത്തിക സഹായം നൽകിയ പ്രതിയെ ആണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹിമാൻഷു ഭാവുവും സംഘാംഗമായ നീരജ് ഫരീദ്പുരിയയും അമേരിക്കയിൽ അറസ്റ്റിലായി.

ടൈഗർ ഷ്റോഫിനെ ആക്രമിക്കാൻ സാമ്പത്തിക സഹായമുൾപ്പടെ നൽകിയ പ്രതിയാണ് ഇൻഡോറിൽ നിന്ന് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 11 ആയി. 2022 ൽ നടന്നൊരു സിനിമാ പ്രമോഷനിടെ സൽമാൻ ഖാനെ പുകഴ്ത്തിയതോടെയാണ് ടൈഗറിനെയും ലക്ഷ്യമിട്ടതെന്നാണ് പ്രതികളുടെ മൊഴി. ബോളിവുഡിലെ യഥാർത്ഥ ടൈഗർ സൽമാൻ ഖാനെന്നായിരുന്നു ടൈഗർ ഷ്റോഫിന്റെ പരാമർശം. തനിക്ക് ശത്രുക്കളാരുമില്ലെന്നും ആക്രമണത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ലെന്നും ടൈഗർ ഷ്റോഫ് പറഞ്ഞു. നടൻ മാനസികമായി തയ്യാറായാൽ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം.

ആക്രമണത്തിന് മുൻപും ശേഷവും പ്രതികൾ ഇന്റർനെറ്റ് കോളും സിഗ്നൽ ആപ്പും ഉപയോഗിച്ചു. പൊലീസിന്റെ നീക്കങ്ങളും വാർത്തകളും ഒരാൾ നിരന്തരം പ്രതികളെ അറിയിച്ചു. യാത്രയും റൂട്ട്മാപ്പും തീരുമാനിച്ചത് ഈ നിർദേശ പ്രകാരമെന്നാണ് കണ്ടെത്തൽ. ഇതിനിടെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹിമാൻഷു ഭാവുവും നീരജ് ഫരീദ്പുരിയയും യുഎസിലെ ലാസ് വെഗാസിൽ വച്ച് പിടിയിലായി. ഹരിയാന ഡൽഹി - പൊലീസിന്റെ പിടികിട്ടാപുള്ളി പട്ടികയിലുള്ള ഹിമാൻഷു ലോറൻസ് ബിഷ്ണോയി ഗ്യാങിന്റെ എതിരാളിയാണ്. പ്രതികളെ ഇന്ത്യയിലെത്തിക്കാനുളള നീക്കം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളം മുതൽ ജമ്മു കശ്മീർ വരെ; ഡ്രോൺ മുതൽ വ്യോമാക്രമണ മുന്നറിയിപ്പിൽ വരെ സിവിൽ ഡിഫൻസ് സൈനിക പരിശീലനം
കോയമ്പത്തൂരിൽ എത്തിയപ്പോൾ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദ്യം, മറുപടി പുഞ്ചിരിയിൽ ഒതുക്കി തൃഷ