
ദില്ലി: ദില്ലിയിൽ പ്രതിഷേധം കടുക്കാനുള്ള സാധ്യതയെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദില്ലി പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ഷാ ചർച്ച നടത്തിയത്. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിൽ ഇതുവരെ രജിസറ്റർ ചെയ്ത 57 കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി. അതേസമയം, ഈ മാസം 30ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രതിപക്ഷം പ്രതീകാത്മകമായി ഇംപീച്ച് ചെയ്യും. പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് ഇന്ന് സ്പെഷൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായ നേഹ ബോറ ആവർത്തിച്ചു.
ഒന്നാം തീയതി മഹാറാലി പ്രഖ്യാപിച്ച കോൺഗ്രസ് സിഖ് വിഭാഗക്കാരെ അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. നവംബർ ഒന്ന് സിഖ് വിഭാഗക്കാരുടെ പ്രധാനപ്പെട്ട ദിനമാണ്. അന്ന് സമരം പ്രഖ്യാപിച്ചത് സിഖുകാർക്ക് എതിരായ മനോഭാവമാണെന്ന് രവിശങ്കർ പ്രസാദ് ആരോപിച്ചു. ഈ സമരത്തിൽ ഇന്ത്യ സഖ്യത്തിൽ തന്നെ രാഹുലിനോട് യോജിപ്പില്ല. ഇത് സിഖുകാരുടെ വികാരത്തെ കളിയാക്കലാണെന്നും സിഖുകാരോടുള്ള കോൺഗ്രസിന്റെ വികാരം നേരത്തെയും വ്യക്തമായതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam