ദില്ലിയിൽ കുടുങ്ങിയ മലയാളി നഴ്സുമാരെ തിരിച്ചെത്തിക്കാൻ നീക്കം സജീവമായി

By Web TeamFirst Published May 10, 2020, 10:45 AM IST
Highlights

തൊഴില്‍ നഷ്ടപ്പെട്ട് ദില്ലിയില്‍ മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഇരുപത്തിയഞ്ചുലേറെ മലയാളി നഴ്സുമാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

ദില്ലി: നാട്ടിലേക്ക് മടങ്ങനാവാതെ ദില്ലിയിൽ കുടുങ്ങിയ മലയാളി നഴ്സുമാരെ തിരികെയെത്തിക്കാനുള്ള നടപടി ശക്തമായി. നഴ്സുമാരെ നാട്ടിലേക്ക് മടക്കാനായി ദില്ലി, കേന്ദ്ര സർക്കാരുകളുമായി കേരള ഹൗസ് റസിഡൻ്റ കമ്മീഷണ‍ർ സംസാരിച്ചു. ദില്ലിയിൽ നിന്നും കേരളത്തിലേക്ക് വരുന്ന പ്രത്യേക തീവണ്ടിയിൽ ഇവരെ തിരികെ കൊണ്ടു വരാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. മലയാളി നഴ്സുമാ‍ർ ദില്ലിയിൽ കുടുങ്ങിയ കാര്യം നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോ‍ർട്ട് ചെയ്തിരുന്നു. സുരേഷ് ​ഗോപി എംപിയും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. 

തൊഴില്‍ നഷ്ടപ്പെട്ട് ദില്ലിയില്‍ മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഇരുപത്തിയഞ്ചുലേറെ മലയാളി നഴ്സുമാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. വണ്ടിപിടിച്ചു പോകാനാണ് നോര്‍ക്കയില്‍ നിന്നു കിട്ടിയ മറുപടിയെന്ന് മലയാളി നഴ്സുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ പറഞ്ഞിരുന്നു. 

പട്പട്ഗഞ്ചിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സോബിയ ഏഴുമാസം ഗര്‍ഭിണിയാണ്. നാട്ടിലേക്കു മടങ്ങാന്‍ രണ്ടു മാസം മുന്പാണ് ജോലി
രാജിവച്ചത്. രാജ്യം അടച്ചതോടെ പോക്ക് മുടങ്ങി. വീട്ടുകാര്‍ അയച്ചു നല്‍കുന്ന പണം കൊണ്ടാണ് സ്വകാര്യ ഹോസ്റ്റലില്‍ ഇന്ന് ജീവിക്കുന്നത്. അഞ്ചുമാസം ഗര്‍ഭിണിയാണ് ലിന്‍റ. ലോക്ഡൗണില്‍ ചെക്കപ്പ് മുടങ്ങി. 25 പേരുണ്ട് ഈ ഹോസ്റ്റലില്‍ മാത്രം. നാട്ടിലേക്ക് പോകാന്‍ നോര്‍ക്കയില്‍
രജിസ്റ്റര്‍ ചെയ്തവരാണ് ഇവരെല്ലാം. 

ജയ്പൂരില്‍ 25 മലയാളി വിദ്യാര്‍ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഹോസ്റ്റലുകള്‍ നിരീക്ഷണ കേന്ദ്രങ്ങളാക്കിമാറ്റാന്‍ നിര്‍ദ്ദേശം വന്നതോടെ
പെരുവഴിയിലിറങ്ങേണ്ടി വരുമെന്ന ആശങ്കയാണിവര്‍ക്ക്. ദില്ലിയില്‍ മാത്രം അയ്യായിരത്തോളം ആളുകൾ നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടു ലക്ഷത്തോളം പേരും

click me!