
രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ട്രൽ ബോണ്ടുകളിലൂടെ ലഭിക്കുന്ന സംഭാവനകളുടെ ഉറവിടം അറിയാനുള്ള അവകാശം ജനങ്ങൾക്ക് ഇല്ലെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി. ഇലക്ട്രൽ ബോണ്ടുകൾ നിയന്ത്രിക്കാൻ കോടതി ഇടപെടരുത്. ഇലക്ട്രൽ ബോണ്ടുകൾക്ക് എതിരായ ഹർജികൾ സുപ്രീം കോടതിയുടെ അഞ്ച് അംഗ ഭരണഘടന ബെഞ്ച് നാളെ മുതൽ പരിഗണിക്കാൻ ഇരിക്കെ കോടതിക്ക് എഴുതി നൽകിയ വാദത്തിലാണ് അറ്റോർണി ജനറൽ നിലപാട് വ്യക്തമാക്കിയത്. ഇലക്ട്രൽ ബോണ്ടുകളിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളുടെ ഉറവിടം അറിയുന്നത് ജനങ്ങളുടെ മൗലിക അവകാശമാണെന്ന ഹർജിക്കാരുടെ വാദം അറ്റോർണി ജനറൽ തള്ളി. സംഭാവന നൽകുന്നവരുടെ വിശദംശങ്ങൾ രഹസ്യമായി സൂക്ഷിക്കണം എന്നാണ് ചട്ടത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും എജി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam