സഹോദരിയുടെ കുടുംബപ്രശ്നം പരിഹരിക്കാനെത്തി, കയ്യേറ്റം; യുവാവ് ഓടിച്ച ആഡംബര കാര്‍ സ്കൂട്ടറിനെ ഇടിച്ചിട്ടു

Published : Jan 11, 2023, 10:49 AM IST
സഹോദരിയുടെ കുടുംബപ്രശ്നം പരിഹരിക്കാനെത്തി, കയ്യേറ്റം; യുവാവ് ഓടിച്ച ആഡംബര കാര്‍ സ്കൂട്ടറിനെ ഇടിച്ചിട്ടു

Synopsis

സഹോദരിയും ഭര്‍തൃവീട്ടുകാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനെത്തിയതായിരുന്നു യുവാവ്. എന്നാല്‍ തര്‍ക്കം വാക്കേറ്റത്തില്‍ ഒതുങ്ങിയില്ലെന്ന് മാത്രമല്ല, യുവാവിനെ സഹോദരിയുടെ ഭര്‍തൃവീട്ടുകാര്‍ കൈ വയ്ക്കുന്നതിലേക്ക് വരെ എത്തുകയായിരുന്നു. ഇതോടെ കാറില്‍ തിരികെ പോവുന്നതിനിടയിലാണ് കാര്‍ അപകടമുണ്ടാക്കിയത്. 

ഗാസിയാബാദ്: കുടുംബപ്രശ്നങ്ങളേക്കുറിച്ചുള്ള വാക്കേറ്റത്തിനിടെ ഉത്തർപ്രദേശിൽ സ്കൂട്ടറിനെ ഇടിച്ചിട്ട് ആഡംബരകാര്‍. സ്കൂട്ടറിനെ ഇടിച്ചിട്ട ശേഷം വഴിയാത്രക്കാർക്ക് മേൽ പാഞ്ഞുകയറുന്ന ഓഡി കാറിന്റെ ദൃശ്യമാണ്  സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ഞായറാഴ്ച ഗാസിയാബാദിലാണ് അപകടമുണ്ടായത് .ഭർതൃവീട്ടിൽ മർദ്ദനം നേരിട്ട സഹോദരിയെയും കൊണ്ട് വീട്ടിലേക്ക് പോകുകയായിരുന്നു കാറോടിച്ച യുവാവെന്ന് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. 

ഗാസിയാബാദിലെ വസുന്ധര സെക്ടറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സഹോദരിയും ഭര്‍തൃവീട്ടുകാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനെത്തിയതായിരുന്നു യുവാവ്. എന്നാല്‍ തര്‍ക്കം വാക്കേറ്റത്തില്‍ ഒതുങ്ങിയില്ലെന്ന് മാത്രമല്ല, യുവാവിനെ സഹോദരിയുടെ ഭര്‍തൃവീട്ടുകാര്‍ കൈ വയ്ക്കുന്നതിലേക്ക് വരെ എത്തുകയായിരുന്നു. ഇതോടെ കാറില്‍ തിരികെ പോവുന്നതിനിടയിലാണ് കാര്‍ അപകടമുണ്ടാക്കിയത്. 

സഹോദരിയേയും കൂട്ടി തിരികെ വീട്ടിലേക്ക് പോയ യുവാവിന്‍റെ കാറില്‍  സഹോദരിയുടെ ബന്ധുക്കള്‍ അടിക്കുന്നതും വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. സംഭവത്തില്‍ ഇന്ദിരാപുരം പൊലീസ് ഇരു വിഭാഗത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്. സ്ത്രീധനത്തേച്ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയതെന്നാണ് സൂചന. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ