കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനം, വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ അനുവദിച്ചു

Published : Jun 03, 2026, 03:53 PM IST
Flight

Synopsis

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ കുതിച്ചുയർന്ന വിമാന ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു. വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ വകയിരുത്തിയതായി കേന്ദ്രം അറിയിച്ചു 

ദില്ലി : പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ കുതിച്ചുയർന്ന വിമാന ഇന്ധന വില ക്രമീകരിക്കുന്നതിനായി കേന്ദ്ര ഇടപെടൽ. വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിമാന ഇന്ധന വില 2.5 മടങ്ങ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അടിയന്തര ഇടപെടലെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 2026 മാർച്ചിൽ ലിറ്ററിന് 60.5 രൂപയായിരുന്ന നിരക്ക് മേയ്‌ ആയപ്പോഴേക്കും 142 രൂപയായി ഉയർന്നിരുന്നു. ആഭ്യന്തര സർവീസുകൾക്കായി വിമാന ഇന്ധന നിരക്ക് ലിറ്ററിന് 75.6 രൂപയായി കേന്ദ്രം പരിമിതപ്പെടുത്തി. ആഭ്യന്തര വ്യോമയാന മേഖലയെയും വിമാന യാത്രക്കാരെയും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കാൻ പുതിയ തീരുമാനം സഹായിക്കും.  

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃണമൂൽ കോൺഗ്രസിന്‍റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു, ഞെട്ടിക്കുന്ന നടപടിയുമായി നേതൃത്വം; പിളർപ്പ് ഒഴിവാക്കാൻ രക്ഷാ തന്ത്രം മെനഞ്ഞ് പാർട്ടി
ജൂൺ ആറ് സമരത്തിന് മുന്നോടിയായി മൂന്ന് സുപ്രധാന നിയമനം നടത്തി കോക്രോച് ജനത പാർടി; നിലപാടുകൾ അറിയിക്കാൻ വക്താക്കളെ നിയമിച്ചു