അയോധ്യയെക്കുറിച്ച് അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കണം: മന്ത്രിമാരോട് പ്രധാനമന്ത്രി

By Web TeamFirst Published Nov 7, 2019, 12:05 PM IST
Highlights

 ചീഫ് ജസ്റ്റിസ് ​രഞ്ജൻ ​ഗോ​ഗോയ് വിരമിക്കുന്നതിന് മുമ്പ് സുപ്രീം കോടതി അയോധ്യ വിഷയത്തിൽ വിധി പ്രസ്താവിക്കും. വിജയത്തിന്റെയും പരാജയത്തിന്റെയും കണ്ണാടിയിൽ ഈ വിധിയെ നോക്കിക്കാണരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 
 


ദില്ലി: അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിക്കാനിരിക്കെ ഈ വിഷയത്തിൽ അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും രാജ്യത്ത് മതേതരത്വം കാത്തു സൂക്ഷിക്കണമെന്നും കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് മോദി ഇപ്രകാരം പറഞ്ഞത്. അതുപോലെ രാമക്ഷേത്ര വിഷയത്തിൽ പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് 
വക്താക്കളോടും പ്രവർത്തകരോടും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.

പാർട്ടി എംപിമാർ മണ്ഡലങ്ങളിൽ എത്തി ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാൻ പ്രവർത്തിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ആർ എസ്എസും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ​രഞ്ജൻ ​ഗോ​ഗോയ് വിരമിക്കുന്നതിന് മുമ്പ് സുപ്രീം കോടതി അയോധ്യ വിഷയത്തിൽ വിധി പ്രസ്താവിക്കും. വിജയത്തിന്റെയും പരാജയത്തിന്റെയും കണ്ണാടിയിൽ ഈ വിധിയെ നോക്കിക്കാണരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

രാമക്ഷേത്ര വിഷയത്തിൽ തങ്ങൾക്ക് അനുകൂലമായ വിധിയാണ് വരുന്നതെങ്കിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാനോ ഘോഷയാത്രകൾ നടത്താനോ പാടില്ലെന്നും ആർഎസ്എസ് മുതിർന്ന നേതാക്കൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ദില്ലിയിൽ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വിയുമായും മുസ്ലീം പുരോഹിതരുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. 
 

click me!