അയോധ്യ പ്രതിഷ്ഠാദിനം; ശ്രീരാമൻ ഹൃദയത്തിൽ; പ്രത്യേക ക്ഷണത്തിൻ്റെ ആവശ്യമില്ലെന്ന് ദ്വിഗ് വിജയ് സിംഗ്

Published : Jan 03, 2024, 03:07 PM ISTUpdated : Jan 03, 2024, 03:15 PM IST
അയോധ്യ പ്രതിഷ്ഠാദിനം; ശ്രീരാമൻ ഹൃദയത്തിൽ; പ്രത്യേക ക്ഷണത്തിൻ്റെ ആവശ്യമില്ലെന്ന് ദ്വിഗ് വിജയ് സിംഗ്

Synopsis

കോൺ​ഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത് ദ്വിഗ് വിജയ് സിംഗാണ്. ക്ഷണം സോണിയ ​ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കിൽ അവർ നിർദ്ദേശിക്കുന്ന സംഘമോ അയോ​ധ്യയിലേക്ക് പോകുമെന്നും ദ്വി​ഗ് വിജയ്സിം​ഗ് പറഞ്ഞിരുന്നു. അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കണമെന്ന നിലപാടാണ് ദ്വി​ഗ് വിജയ്സിം​ഗ് ഉന്നയിക്കുന്നത്. 

ദില്ലി: അയോധ്യ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് പ്രത്യേക ക്ഷണത്തിൻ്റെ ആവശ്യമില്ലെന്ന് കോൺ​ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. ശ്രീരാമൻ ഹൃദയത്തിലുണ്ട്. പഴയ വിഗ്രഹം അയോധ്യയിൽ പ്രതിഷ്ഠിക്കാത്തത് എന്തുകൊണ്ടാണെന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു. ചടങ്ങിലേക്ക് കോൺ​ഗ്രസ് നേതാക്കൾക്കളെയടക്കം ക്ഷണിച്ചത് വലിയ വിവാദമായിരുന്നു. ഇതിനിടയിലാണ് ദ്വി​ഗ് വിജയ്സിം​ഗിന്റെ പരാമർശം. 

കോൺ​ഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത് ദ്വിഗ് വിജയ് സിംഗാണ്. ക്ഷണം സോണിയ ​ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കിൽ അവർ നിർദ്ദേശിക്കുന്ന സംഘമോ അയോ​ധ്യയിലേക്ക് പോകുമെന്നും ദ്വി​ഗ് വിജയ്സിം​ഗ് പറഞ്ഞിരുന്നു. അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കണമെന്ന നിലപാടാണ് ദ്വി​ഗ് വിജയ്സിം​ഗ് ഉന്നയിക്കുന്നത്. പിന്നീട് കോൺ​ഗ്രസ് പങ്കെടുക്കുമെന്ന വാർത്തകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ഇന്ത്യസഖ്യത്തിലുൾപ്പെടെ സമ്മർദ്ദം ശക്തമായി. അതിനിടയിലാണ് വീണ്ടും പ്രതിഷ്ഠാദിനത്തെ കുറിച്ച്  പരാമർശവുമായി ദ്വി​ഗ് വിജയ്സിം​ഗ് രം​ഗത്തെത്തുന്നത്. ശ്രീരാമൻ ഹൃദയത്തിലുണ്ട്. എന്നാൽ വിശ്വാസം മനസ്സിലുള്ള ആർക്കും ചടങ്ങിൽ പങ്കെടുക്കാമെന്നാണ് പരാമർശം കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്. അതേസമയം, പഴയവി​ഗ്രഹം എന്ത് കൊണ്ട് ഉപേക്ഷിക്കുന്നുവെന്നും പുതിയ വി​ഗ്രഹം എന്തുകൊണ്ടാണെന്നും ദ്വി​ഗ് വിജയ്സിം​ഗ് ചോദിച്ചു. ചടങ്ങ് രാഷ്ട്രീവൽക്കരിക്കുകയാണെന്ന് ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.

'പലിശയ്ക്ക് 10000 രൂപ മേടിച്ചാ സ്കാൻ ചെയ്തത്'; സ്കാൻ യന്ത്രം തകരാറിൽ, വലഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജിലെ രോഗികൾ 

സോണിയക്കും മല്ലികാർജൻ ഖാർ​ഗെയ്ക്കും അധിർ‌ രഞ്ജൻ ചൗധരിക്കുമാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. എന്നാൽ ഇവർ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരേയും തീരുമാനമെടുത്തിട്ടില്ല. ആദ്യഘട്ടത്തിൽപോവുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ത്യ സഖ്യത്തിലെ സമ്മർദ്ദത്തെ തുടർന്ന് പ്രതിസന്ധിയിലാവുകയായിരുന്നു.

https://www.youtube.com/watch?v=Ko18SgceYX8 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസാധാരണം! ഫെബ്രുവരി 1 ഞായറാഴ്ച, രാജ്യത്ത് ആകാംക്ഷ നിറയും; ചരിത്രമെഴുതാൻ നിർമല സീതാരാമൻ, 2026 കേന്ദ്ര ബജറ്റ് അവതരിപ്പിക്കും, നിറയെ പ്രതീക്ഷ
ദില്ലി തുർക്ക്മാൻ ഗേറ്റിൽ സംഘർഷം, മസ്ജിദിനോട് ചേർന്നുള്ള കൈയ്യേറ്റം ഒഴിപ്പിച്ചു; പൊലീസിനു നേരെ കല്ലെറിഞ്ഞ് ജനക്കൂട്ടം