അയോധ്യയിലെ താത്കാലിക രാമക്ഷേത്രം തുറക്കുന്നു, മഥുരയിലെ ക്ഷേത്രങ്ങള്‍ അടഞ്ഞുകിടക്കും

By Web TeamFirst Published Jun 8, 2020, 12:04 PM IST
Highlights

അയോധ്യയിലെ താത്കാലിക കെട്ടിടത്തിലേക്ക് മാറ്റിയ രാമക്ഷേത്രം തുറക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു നല്‍കുന്നു

അയോധ്യ: രണ്ട് മാസമായി തുടരുന്ന കൊവിഡ് ലോക്ക്ഡൗണിന് ശേഷം അയോധ്യയിലെ പ്രമുഖ ക്ഷേത്രങ്ങള്‍ തുറക്കുന്നു. അണ്‍ലോക്ക് 1 എന്ന പേരിലാണ് ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഗതാഗത വിലക്ക് മാറ്റാതിരിക്കുകയും പ്രായമായവരും കുട്ടികളും പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. 

അയോധ്യയിലെ താത്കാലിക കെട്ടിടത്തിലേക്ക് മാറ്റിയ രാമക്ഷേത്രം ഇന്നുമുതല്‍ ഭക്തര്‍ത്തായി തുറന്നു നല്‍കുന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു നല്‍കുന്നത്. മാര്‍ച്ചില്‍ മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ സാന്നിദ്ധ്യത്തിലാണ് ക്ഷേത്രം താത്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത്. അതേസമയം മഥുരയിലെ പ്രധാന ക്ഷേത്രങ്ങള്‍ തുറ്കകില്ല. ജൂണ്‍ 30 വരെ ഇവിടെയുള്ള ക്ഷേത്രങ്ങള്‍ അടച്ചിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

click me!