ബാബാ കാ ദാബയുടെ ഉടമ കാന്താ പ്രസാദിനെ അബോധാവസ്ഥയില്‍ കണ്ടെത്തി; ആത്മഹത്യാശ്രമമെന്ന് പൊലീസ്

Published : Jun 18, 2021, 04:34 PM IST
ബാബാ കാ ദാബയുടെ ഉടമ കാന്താ പ്രസാദിനെ അബോധാവസ്ഥയില്‍ കണ്ടെത്തി; ആത്മഹത്യാശ്രമമെന്ന് പൊലീസ്

Synopsis

സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മകന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.  

ദില്ലി: സമൂഹമാധ്യമങ്ങളില്‍ വൈറലായ ദില്ലിയിലെ ബാബാ കാ ദാബയുടെ ഉടമസ്ഥന്‍ കാന്താ പ്രസാദിനെ(81)അബോധാവസ്ഥയില്‍ കണ്ടെത്തി. നിലവില്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യപിച്ച ശേഷം ഉറക്കഗുളിക കഴിച്ചതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മകന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

വൃദ്ധദമ്പതികള്‍ റോഡരികില്‍ നടത്തിയിരുന്ന തട്ടുകടയില്‍ നിന്നും പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. പിന്നീട് ഇവര്‍ ആരംഭിച്ച റെസ്റ്റോറന്റ് കച്ചവടമില്ലാതെ പൂട്ടിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തങ്ങളുടെ തട്ടുകടയെ പ്രശസ്തമാക്കിയ യൂട്യൂബറായ ഗൗരവ് വാസന് എതിരായ ആരോപണത്തില്‍ മാപ്പു പറഞ്ഞ് കാന്താ പ്രസാദ്  കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഫലം അനുകൂലമാകുമ്പോൾ രാഹുൽ സ്വീകരിക്കുന്നു'; കേരളത്തിലെ കോൺ​ഗ്രസിന്റെ വിജയം ആയുധമാക്കി ബിജെപി
'വിജയം ടീം യുഡിഎഫിന്റേത്, സർക്കാരിന്റെ പരാജയം ജനങ്ങളിലെത്തിക്കാനായി'; പ്രതികരണവുമായി പി സി വിഷ്ണുനാഥ്