ആനപ്പുറത്തിരുന്നുള്ള യോഗാക്ലാസിനിടെ താഴെ വീണ് ബാബാ രാംദേവ്

Published : Oct 13, 2020, 11:44 PM IST
ആനപ്പുറത്തിരുന്നുള്ള യോഗാക്ലാസിനിടെ താഴെ വീണ് ബാബാ രാംദേവ്

Synopsis

അഭ്യാസത്തിനിടെ ആന പെട്ടന്ന് ചലിച്ചതിനിടെ ബാബാ രാംദേവിന് ബാലന്‍സ് നഷ്ടമാവുകയായിരുന്നു. നിലത്ത് വീണ ശേഷം ചിരിച്ചുകൊണ്ട് ബാബാ രാംദേവ് എണീക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്

ആനപ്പുറത്തിരുന്നുള്ള യോഗാഭ്യാസത്തിനിടെ താഴെ വീണ് യോഗാ ഗുരു ബാബാ രാം ദേവ്. മഥുരയിലെ  ഗുരു ശരണം ആശ്രമത്തിലെ സന്യാസിമാര്‍ക്ക് യോഗയില്‍ പരിശീലനം നല്‍കുന്നതിനിടെയാണ് തിങ്കളാഴ്ചയാണ് സംഭവം. യോഗ ചെയ്യുന്നതിനിടെ ആന ചലിക്കുന്നതും ബാബാ രാംദേവ് നിലത്ത് വീഴുന്നതുമായ ഇരുപത്തിരണ്ട് സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അഭ്യാസത്തിനിടെ ആന പെട്ടന്ന് ചലിച്ചതിനിടെ ബാബാ രാംദേവിന് ബാലന്‍സ് നഷ്ടമാവുകയായിരുന്നു. നിലത്ത് വീണ ശേഷം ചിരിച്ചുകൊണ്ട് ബാബാ രാംദേവ് എണീക്കുന്നതും ടൈംസ് നൌ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കാണാം. നിസാരപരിക്കുകള്‍ മാത്രമാണ് ബാബാ രാംദേവിനുള്ളതെന്നാണ് റിപ്പോര്‍ട്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മരണകാരണം ആന്തരിക രക്തസ്രാവം, വാരിയെല്ലുകൾ ഒടിഞ്ഞു; കൊല്ലപ്പെട്ട മണിപ്പൂരി സംഗീതജ്ഞൻ നേരിട്ടത് ക്രൂരമർദനം
'കർണാടകയിൽ ഇഡി മോശം, കേരളത്തിൽ ഇഡി കൊള്ളാം...'; തള്ളാനും കൊള്ളാനും വയ്യാതെ കോൺ​ഗ്രസ് നേതൃത്വങ്ങൾ