
ഹരിദ്വാര്‍: ജനസംഖ്യാനിയന്ത്രണത്തിന് പുതിയ മാര്‍ഗനിര്‍ദേശവുമായി യോഗാഗുരു ബാബാ രാംദേവ്. കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട് നിയമം കൊണ്ടുവരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല. അതിലധികം താങ്ങാനുള്ള കരുത്തോ മുന്‍കരുതലോ രാജ്യത്തിനില്ല. മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശമോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരമോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ഒന്നും ലഭ്യമാകില്ല എന്ന തരത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണം. രാംദേവ് അഭിപ്രായപ്പെട്ടു.
ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ വന്നാല്‍പ്പിന്നെ ഏത് മതത്തിലുള്ളവരായാലും മൂന്ന് കുട്ടികള്‍ വേണമെന്ന് ചിന്തിക്കില്ല. രാജ്യത്ത് സമ്പൂര്‍ണ ഗോവധ നിരോധനം നടപ്പാക്കണം. അതിലൂടെ മാത്രമേ കശാപ്പുകാരും ഗോ സംരക്ഷകരും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കൂ. ഇന്ത്യയില്‍ സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരണമെന്നും ബാബാ രാംദേവ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam