വിവാഹം നടക്കുന്നില്ല, ദൈവം കനിയണം; 105 കിമീ അകലെയുള്ള ക്ഷേത്രത്തിലേക്ക് ബാച്ച്ലർ മാർച്ചുമായി 200 ‌യുവാക്കൾ

Published : Feb 11, 2023, 03:22 PM ISTUpdated : Feb 11, 2023, 03:23 PM IST
വിവാഹം നടക്കുന്നില്ല, ദൈവം കനിയണം; 105 കിമീ അകലെയുള്ള ക്ഷേത്രത്തിലേക്ക് ബാച്ച്ലർ മാർച്ചുമായി 200 ‌യുവാക്കൾ

Synopsis

ഫെബ്രുവരി 23 മുതൽ അയൽ ജില്ലയായ ചാമരാജനഗർ ജില്ലയിലെ പ്രശസ്തമായ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് യാത്ര നടത്തുന്നത്. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ 200 ഓളം യുവാക്കൾ യാത്രയിൽ പങ്കെടുക്കും.

മൈസൂരു: വിവാഹം വൈകുന്നതിന് പരിഹാരമായി ക്ഷേത്രത്തിലേക്ക് ബാച്ച്ലേഴ്സ് പദയാത്ര നടത്താനൊരുങ്ങി യുവാക്കൾ. കർണാടകയിലെ മാണ്ഡ്യയിലാണ് യുവാക്കൾ 'ബ്രഹ്മചാരിഗല പദയാത്ര' (ബാച്ചിലേഴ്സ് പദയാത്ര) നടത്താനൊരുങ്ങുന്നത്. വിവാഹം കഴിക്കാൻ വധുവിനെ കണ്ടെത്തുന്നതിന് ദൈവാനു​ഗ്രഹം തേടിയാണ് യാത്ര. കർഷക തൊഴിലാളികളായ പുരുഷന്മാരാണ് കൂടുതലും യാത്രയിൽ പങ്കെടുക്കുന്നത്.

ഫെബ്രുവരി 23 മുതൽ അയൽ ജില്ലയായ ചാമരാജനഗർ ജില്ലയിലെ പ്രശസ്തമായ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് യാത്ര നടത്തുന്നത്. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ 200 ഓളം യുവാക്കൾ യാത്രയിൽ പങ്കെടുക്കും. 10 ദിവസത്തിനുള്ളിൽ നൂറോളം അവിവാഹിതർ പദയാത്രയിൽ രജിസ്റ്റർ ചെയ്തതായി സംഘാടകർ പറഞ്ഞു. ബെം​ഗളൂരു, മൈസൂരു, മാണ്ഡ്യ, ശിവമോഗ ജില്ലകളിൽ നിന്നുള്ളവരും  രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 23ന് മദ്ദൂർ താലൂക്കിലെ കെഎം ദൊഡ്ഡി ഗ്രാമത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ 105 കിലോമീറ്റർ പിന്നിട്ട് ഫെബ്രുവരി 25 ന് എംഎം ഹിൽസിലെത്തും. അവിവാഹിതരായ സഹായിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.

കർണാടകയിൽ പുരുഷ-സ്ത്രീ അനുപാതത്തിലെ വ്യത്യാസം കാരണം വിവാഹത്തിന് സ്ത്രീകളെ കിട്ടാറില്ലെന്നാണ് യുവാക്കളുടെ പരാതി. ജില്ലയിൽ നേരത്തെ പെൺഭ്രൂണഹത്യ കൂടുതലായിരുന്നുവെന്നും അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും  വനിതാ കർഷക നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാർഷിക മേഖലയെ ആശ്രയിക്കുന്നവരാണ് മാണ്ഡ്യ ജില്ലയിൽ അധികവും.

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ