അപകീർത്തി കേസ് : മേധ പട്ക്കർക്ക് ജാമ്യം

Published : Apr 25, 2025, 01:56 PM ISTUpdated : Apr 25, 2025, 02:20 PM IST
അപകീർത്തി കേസ് : മേധ പട്ക്കർക്ക് ജാമ്യം

Synopsis

ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന 23 വർഷം മുൻപ് നൽകിയ അപകീർത്തി കേസിലാണ് മേധാ പട്ക്കർ അറസ്റ്റിലായത്. 

ദില്ലി: ദില്ലി മുൻ ലഫ്. ഗവർണ്ണർ നൽകിയ മാനനഷ്ടക്കേസിൽ അറസ്റ്റിലായ മേധ പട്ക്കർക്ക് ജാമ്യം. സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന 23 വർഷം മുൻപ് നൽകിയ അപകീർത്തി കേസിലാണ് മേധാ പട്ക്കർ അറസ്റ്റിലായത്. കേസിൽ നേരത്തെ മേധാ പട്കറിനെതിരെ ജാമ്യമില്ലാ അറസ്റ്റു വാറന്റ് ദില്ലി കോടതി പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞവർഷം വിധി പറഞ്ഞ കോടതി പിഴയിനത്തിൽ ഒരു ലക്ഷം രൂപയും ബോണ്ട് തുകയായി 25000 രൂപയും കെട്ടിവയ്ക്കാൻ ഉത്തരവിട്ടു. എന്നാൽ കോടതി വിധി മേധാ പട്കർ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ചെയ്തത്.  

 

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു