ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും വിട്ടയച്ചു

Published : Oct 21, 2026, 06:48 PM ISTUpdated : Oct 21, 2026, 07:39 PM IST
sourav das ashutosh rana

Synopsis

സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഒമ്പതാം ദിവസമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്.

ദില്ലി : ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പിടിയിലായ കോക്ക്‌റോച്ച് ജനത പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിട്ടയച്ചു. ദില്ലി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവരെയും വിട്ടയക്കാൻ ഉത്തരവിട്ടത്. പിടിയിലായി ഒമ്പതാം ദിവസമാണ് ഇരുവർക്കും പുറത്തിറങ്ങാൻ സാധിച്ചത്. നിരോധിത മേഖലയായ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്നും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് ഡൽഹി പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ 13 നായിരുന്നു ദില്ലി പൊലീസിന്‍റെയും അര്‍ധ സൈനിക വിഭാഗങ്ങളുടെയും കണ്ണുവെട്ടിച്ച് സി ജെ പിയുടെ മിന്നല്‍ പ്രതിഷേധം. പാര്‍ലമെന്‍റ് സ്ട്രീറ്റിന് സമീപമുള്ള ഇടവഴിയിലൂടെ നടന്ന് സമീപമുള്ള മതില്‍ ചാടി കടന്ന് പ്രവര്‍ത്തകര്‍ ജന്തർമന്തറിന് ഉള്ളില്‍ കടക്കുകയായിരുന്നു. ദേശീയ പതാക വീശി മുദ്രാവാക്യം വിളിച്ചയുടന്‍ പോലീസെത്തി കസ്റ്റഡിയിലെടുത്ത് നീക്കി. നിരോധനാജ്ഞ ലംഘിച്ചും, ജാമ്യ വ്യവസ്ഥ ലംഘിച്ചുമായിരുന്നു സി ജെ പി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഹിങ്ക്യ ഷിന്‍ഡേ എന്നിവരുടെ നീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേന്ദ്ര സർക്കാരിന് മുന്നിൽ പുതിയ 'സമര ഭീഷണി'; നിർണായക ചർച്ചകൾ നടക്കെ യുഎസുമായുള്ള വ്യാപാര കരാറിൽ നിന്ന് പിന്മാറണമെന്ന് ഓൾ ഇന്ത്യ കിസാൻ സഭ
`ജനാധിപത്യ രാജ്യമാണ്', ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്ന് മാർക്കോ റൂബിയോ; വെള്ളക്കാരന്‍റെ വാക്കുകള്‍ ആര് മുഖവിലക്കെടുക്കുന്നെന്ന് കോണ്‍ഗ്രസ്