`ജനാധിപത്യ രാജ്യമാണ്', ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്ന് മാർക്കോ റൂബിയോ; വെള്ളക്കാരന്‍റെ വാക്കുകള്‍ ആര് മുഖവിലക്കെടുക്കുന്നെന്ന് കോണ്‍ഗ്രസ്

Published : Oct 21, 2026, 06:19 PM IST
Marco Rubio

Synopsis

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്ന് മാർക്കോ റൂബിയോ. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ഇവിടെ സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെന്നും അതിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. വെള്ളക്കാരന്‍റെ വാക്കുകള്‍ ആര് മുഖവിലക്കെടുക്കുന്നെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു.

ദില്ലി: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്ന് യു എസ് സ്റ്റേറ്റ്സ് സെക്രട്ടറി മാർക്കോ റൂബിയോ. പ്രതിഷേധങ്ങള്‍ക്കെതിരായ യുഎന്നിലെ മനുഷ്യാവകാശമടക്കം കൈകാര്യം ചെയ്യുന്ന പ്രത്യേക ദൂതന്മാരുടെ സംയുക്ത പ്രസ്താവന തള്ളിയ മാർക്കോ റൂബിയോ അവരുടെ നിലപാട് ഇരട്ടത്താപ്പാണെന്നും വിമര്‍ശിച്ചു. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ഇവിടെ സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെന്നും അതിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. മാര്‍ക്കോ റൂബിയോ ഇന്ത്യയിലെത്തുമ്പോള്‍ പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ അതൃപ്തി അറിയിക്കണമെന്ന് 6 യുഎസ് സ്റ്റേറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, റൂബിയോയുടെ നിലപാട് കോണ്‍ഗ്രസ് തള്ളി. വെള്ളക്കാരന്‍റെ വാക്കുകള്‍ ആര് മുഖവിലക്കെടുക്കുന്നെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിന്റെ ശിൽപ്പി വുമ്മിടി എതിരാജ് അന്തരിച്ചു; പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും അനുശോചനം രേഖപ്പെടുത്തി
ബെംഗളൂരു ഫ്ലാറ്റിലെ സ്ഫോടനത്തിൽ ദുരൂഹത; അന്വേഷണം ഊർജിതമാക്കി തീവ്രവാദ വിരുദ്ധ സ്ക്വാഡ്, പരിക്കേറ്റവരിൽ ഒരാൾ ആശുപത്രി വിട്ടു