Balloon Cylinder : ബലൂണിൽ കാറ്റ് നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് കുട്ടികളടക്കം 5 പേർക്ക് പരിക്ക്

Published : Jan 02, 2022, 03:49 PM ISTUpdated : Jan 03, 2022, 06:40 PM IST
Balloon Cylinder : ബലൂണിൽ കാറ്റ് നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് കുട്ടികളടക്കം 5 പേർക്ക് പരിക്ക്

Synopsis

ബലൂണുകൾ വാങ്ങാൻ നിരവധി കുട്ടികൾ വിൽപ്പനക്കാരന് ചുറ്റും കൂടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ എട്ടുവയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്. 

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ബലൂണുകളി കാറ്റ് നിറയ്ക്കാൻ ഉപയോഗിക്കുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് (Balloon Cylinder Explodes) മൂന്ന് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്ക്. തിരക്കേറിയ പുതുവത്സര മേളയിൽ ബലൂൺ വിൽപ്പനക്കാരൻ ബലൂണിൽ കാറ്റ് നിറയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 

ബലൂണുകൾ വാങ്ങാൻ നിരവധി കുട്ടികൾ വിൽപ്പനക്കാരന് ചുറ്റും കൂടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ എട്ടുവയസ്സുള്ള ഒരു കുട്ടിയുടെ നില ഗുരുതരമാണ്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ഇൻഡോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌ഫോടനം രൂക്ഷമായതിനാൽ മേളയുടെ സമീപത്തെ ഭിത്തികൾ തകർന്നു.

സിലിണ്ടറിൽ ഹൈഡ്രജൻ വാതകം കലർന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാദേശിക ഉദ്യോഗസ്ഥൻ പ്രീതി ഗെയ്ക്വാദ് പറഞ്ഞു. കേടായ സിലിണ്ടറിന്റെ ഭാഗങ്ങൾ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒരു പ്രാദേശിക രാഷ്ട്രീയക്കാരനാണ് മേള സംഘടിപ്പിച്ചത്

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം