'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ച് വരും'; തോൽവി സമ്മതിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ

Published : May 13, 2023, 12:30 PM ISTUpdated : May 13, 2023, 12:49 PM IST
'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ച് വരും'; തോൽവി സമ്മതിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ

Synopsis

തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുമെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയെ പുനസംഘടിപ്പിക്കുമെന്നും വ്യക്തമാക്കി

ബെംഗലൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ ബൊമ്മൈ. ഈ തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുമെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയെ പുനസംഘടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ച് വരുമെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് ഇത്തവണ വൻ വിജയമാണ് കോൺഗ്രസ് നേടിയത്. 224 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 128 സീറ്റുകളിൽ കോൺഗ്രസ് ലീഡ് നേടി മുന്നിലാണ്. ഒരു സീറ്റിൽ വിജയിച്ചു. ഇതോടെ 129 സീറ്റാണ് കോൺഗ്രസിന് ആകെയുള്ളത്. ബിജെപി 67 സീറ്റിലേക്കും ജെഡിഎസ് 22 സീറ്റിലേക്കും വീണു. കല്യാണ രാജ്യ പ്രഗതി പക്ഷ, സർവോദയ കർണാടക പക്ഷ എന്നീ പാർട്ടികൾ ഓരോ സീറ്റിൽ മുന്നിലാണ്. നാല് സ്വതന്ത്രരും മുന്നിലാണ്.

PREV
click me!

Recommended Stories

തിരുപ്പരങ്കുൺട്രം മലയിലെ ദീപംതെളിക്കൽ വിവാദം; ഹൈക്കോടതി അപ്പീൽ ഹർജി പരിഗണിച്ചില്ല, ഡിസംബർ 12ലേക്ക് മാറ്റി
ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ