എച്ച് ഡി കുമാരസ്വാമി ബെംഗളൂരുവിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ; ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച?

Published : May 13, 2023, 11:40 AM ISTUpdated : May 13, 2023, 11:56 AM IST
എച്ച് ഡി കുമാരസ്വാമി ബെംഗളൂരുവിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ; ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച?

Synopsis

കോണ്‍ഗ്രസ് ക്യാംപ് സത്യ പ്രതിജ്ഞ കഴിയുന്നത് വരെ എംഎല്‍എമാരെ ഹൈദരബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്

ബെംഗളുരു:  കര്‍ണാടകയില്‍ ലീഡ് നില മാറിമറയുന്നതിനിടെ ജെഡിഎസ് നേതാവ് എച്ച് ഡി കുമാര സ്വാമി ബെംഗളുരുവിലെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലിൽ. കുമാരസ്വാമിയുമായി ബിജെപി നേതാക്കള്‍ കൂടികാഴ്ച നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകൾ. 118 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് തുടരുന്നതിനിടെയാണ് ബെംഗളൂരുവിലെ ഈ സംഭവവികാസങ്ങൾ. അതേസമയം കോണ്‍ഗ്രസ് ക്യാംപ് സത്യപ്രതിജ്ഞ കഴിയുന്നത് വരെ എംഎല്‍എമാരെ ഹൈദരബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് 50ഓളം സീറ്റുകളില്‍ 1000ത്തോളം വോട്ടുകളുടേതാണ് ലീഡ്. കർണാടകയിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എച്ച് ഡി കുമാരസ്വാമി. വോട്ടണ്ണലിന് മിനിറ്റുകൾക്ക് മുമ്പ് പ്രതികരിച്ചിരുന്നു.  ജെഡിഎസ് ചെറിയ പാർട്ടിയാണ്. നിലവിൽ ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല.  രണ്ടോ മൂന്നോ മണിക്കൂർ കാത്തിരിക്കാം. ഇതിന് ശേഷം തീരുമാനങ്ങൾ അറിയിക്കാം. ഒരു പാർട്ടിയോടും ഇതുവരെ ഡിമാൻഡ് വെച്ചിട്ടില്ല. എല്ലാം ജനങ്ങൾക്കും ദൈവത്തിനും സമർപ്പിക്കുകയാണ്.  സിംഗപ്പൂരിൽ നിന്നും ഇന്ന് പുലർച്ചെയോടെയാണ് കുമാരസ്വാമി ബെംഗളുരുവിലെത്തിയത്. 

കോൺഗ്രസിന്റേത് വൻ വിജയം, അഴിമതിക്കെതിരായ മുദ്രാവാക്യം ജനം ഏറ്റെടുത്തതിന്റെ തെളിവ്: സച്ചിൻ പൈലറ്റ്

2018ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍  74 സീറ്റുകളിൽ 10,000-ത്തിൽ താഴെ ഭൂരിപക്ഷമായിരുന്നു വിജയിച്ച സ്ഥാനാർഥികള്‍ക്ക് ലഭിച്ചത്. ഇതിൽ കോൺഗ്രസ് 37 സീറ്റിലും, ബിജെപി 27 ഇടത്തും, ജെഡിഎസ് 10 മണ്ഡലങ്ങളിലും വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ ആയിരം വോട്ടിന് താഴെ ഭൂരിപക്ഷം വന്നത് വെറും അഞ്ച് നിയമസഭാ സീറ്റുകളിൽ മാത്രമായിരുന്നു. മസ്കി, പാവ്‍ഗദ, ഹിരേകേരൂർ, കുണ്ട്‍ഗോൽ, അലന്ദ് എന്നിവയായിരുന്നു ആ സ്വിങ് സീറ്റുകൾ. 104 സീറ്റുകൾ ബിജെപിക്ക് ലഭിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 77 പേർക്കും പതിനായിരത്തിൽ കൂടുതൽ ഭൂരിപക്ഷമുണ്ടായിരുന്നു. കോൺഗ്രസ് ജയിച്ച 80 സീറ്റിൽ 42 പേർക്കായിരുന്നു പതിനായിരത്തിൽ കൂടുതൽ ഭൂരിപക്ഷം നേടാനായത്.

ഒന്നാം കക്ഷി കോൺഗ്രസ് തന്നെ, ബിജെപി തകർന്നടിഞ്ഞു, മോദി മാജിക്കുകൊണ്ട് രക്ഷപ്പെടാൻ കഴിയില്ലെന്ന് കെ മുരളീധരൻ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ