സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് ഐഎസ്ആർഒയുടെ വിശദീകരണം

Published : Sep 06, 2026, 10:08 PM IST
ISRO

Synopsis

ഐഎസ്ആർഒ നേതൃത്വം നൽകുന്ന ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥ നിർമ്മിക്കുകയാണ് ലക്ഷ്യം.ഇസ്രൊ വലിയ ദൗത്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്നും വിശദീകരണം വ്യക്തമാക്കുന്നത്

ഡൽഹി: ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് ഐഎസ്ആർഒയുടെ വിശദീകരണം. ഐഎസ്ആർഒയുടെ പ്രാധാന്യം ഒരിക്കലും കുറയില്ലെന്ന് ഔദ്യോഗിക വിശദീകരണം. ഐഎസ്ആർഒ നേതൃത്വം നൽകുന്ന ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥ നിർമ്മിക്കുകയാണ് ലക്ഷ്യം. ഇസ്രൊ വലിയ ദൗത്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്നും വിശദീകരണം വ്യക്തമാക്കുന്നത്. ഇൻസ്പേസ് സർക്കാർ ഇതര സംവിധാനങ്ങളുടെ പങ്കാളിത്തം ഏകോപിപ്പിക്കും. എൻസിൽ സാങ്കേതിക വിദ്യയുടെ വാണിജ്യവത്കരണം നടത്തും. പുതിയ ബഹിരാകാശ നയം വിപണിയെ വളർത്തിയെന്നും ഇസ്രൊ ഔദ്യോഗിക പോസ്റ്റ് വിശദമാക്കുന്നത്. സ്വന്തം ബഹിരാകാശ നിലയവും, ചാന്ദ്ര ദൗത്യങ്ങളും അടക്കം വലിയ ലക്ഷ്യങ്ങളിലേക്ക് ഇസ്രൊ മുന്നേറുമെന്നും വിശദീകരണം വ്യക്തമാക്കുന്നു.

ഇന്ത്യൻ ബഹിരാകാശ രംഗത്തേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിൽ ഐഎസ്ആർഒ ജീവനക്കാർ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാർ നയത്തിൽ ആശങ്ക അറിയിച്ച് ജീവനക്കാരുടെ ഒൻപത് സംഘടനകൾ ഐഎസ്ആർഒ ചെയർമാന് കത്തെഴുതിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐഎസ്ആർഒയുടെ വിശദീകരണമെത്തുന്നത്. ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാൻ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ജീവനക്കാർ ഇത്ര ശക്തമായി സംഘടിച്ച് രംഗത്ത് വന്നത്. വാണിജ്യ ആവശ്യങ്ങൾക്ക് സ്വകാര്യ പങ്കാളിത്തമാകാമെങ്കിലും ഐഎസ്ആർഒ പൊതുമേഖലാ സ്ഥാപനമായി നിലനിൽക്കണമെന്ന വികാരമായിരുന്നു കത്തിലെ ഉള്ളടക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മണിപ്പൂരിൽ കൂടുതൽ സ്ത്രീ വോട്ടർമാർ; 19.60 ലക്ഷം പേരുമായി അന്തിമ വോട്ടർ പട്ടിക
'അകത്തുനിന്ന് വിദ്യാർത്ഥികൾ ഫോൺവിളിച്ചു'; ഡൽഹിയിൽ തകര്‍ന്ന കെട്ടിടത്തിൽ ആളുകൾ കുടിങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്