'പക്ഷം ചേരാതെ റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ പ്രധാനപ്പെട്ട ഒന്നുമില്ല'; ഇന്ത്യയിലെ ജീവനക്കാരോട് ബിബിസി

Published : Feb 24, 2023, 11:19 AM ISTUpdated : Feb 24, 2023, 02:46 PM IST
'പക്ഷം ചേരാതെ  റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ പ്രധാനപ്പെട്ട ഒന്നുമില്ല'; ഇന്ത്യയിലെ ജീവനക്കാരോട് ബിബിസി

Synopsis

ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുവേണ്ട എല്ലാ പിന്തുണയും നൽകും, ബിബിസിക്ക് അജണ്ടയില്ലെന്നും ഡയറക്ടർ ജനറൽ ടിം ഡെയ്വന്‍

ദില്ലി:ബിബിസിയുടെ ഇന്ത്യയിലെ മാധ്യമപ്രവർത്തകരോട് ഭയമില്ലാതെ റിപ്പോർട്ട് ചെയ്യാൻ ഡയറക്ടർ ജനറൽ ടിം ഡെയ്വന്‍ നിര്‍ദ്ദേശിച്ചു. ആദായ നികുതി വകുപ്പിന്‍റെ  പരിശോധനയ്ക്ക് പിന്നാലെ ഇ മെയിലൂടെയാണ് ബിബിസിയുടെ നയം വ്യക്തമാക്കി ടിം ഡെയ്വിന്‍റെ  നിർദേശം. ഇക്കാര്യം ബിബിസി ഇന്ത്യ വെബ്സൈറ്റില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  

ജീവനക്കാർ കാണിച്ച ധൈര്യത്തിന് നന്ദി പറഞ്ഞ ടിം പക്ഷപാത രഹിതമായി റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ പ്രധാനപ്പെട്ട ഒന്നുമില്ലെന്നും അറിയിച്ചു. ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിന് വേണ്ട എല്ലാ പിന്തുണയും ബിബിസി നൽകും, ബിബിസിക്ക് അജണ്ടയില്ലെന്നും ടീം വ്യക്തമാക്കി. മൂന്ന് ദിവസം നീണ്ട റെയ്ഡിൽ ബിബിസിയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചെന്ന് ആദായ നികുതി വകുപ്പ് നേരത്തെ പറഞ്ഞിരുന്നു.

'ആരൊക്കെ പാടി പുകഴ്ത്തിയാലും ബിബിസിയുടെ ഗൂഡലക്ഷ്യം മറച്ചുവെക്കാനാവില്ല, ജനാധിപത്യനിലപാടുകളെ അവര്‍ പരിഹസിച്ചു'

PREV
click me!

Recommended Stories

'സഹായിക്കണം', ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പാകിസ്ഥാൻ പൗരയായ സ്ത്രീ; ഭർത്താവിൻ്റെ രണ്ടാം വിവാഹം തടയാൻ അപേക്ഷ
'മെഹബൂബ ഓ മെഹബൂബ' ഗാനവും നൃത്തവും തകൃതി, പൊടുന്നനെ റൂഫിൽ തീപടര്‍ന്നു, ഗോവ നിശാക്ലബ് തീപിടിത്തത്തിന്റെ വീഡിയോ പുറത്തുവന്നു