റിപ്പബ്ലിക് ആഘോഷങ്ങളുടെ സമാപനം: രാജ്യാഭിമാനം ഉയര്‍ത്തി ബീറ്റിംഗ് ദ റിട്രീറ്റ്

By Web TeamFirst Published Jan 29, 2023, 6:35 PM IST
Highlights

രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ഷോ ആണിത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം പ്രധാന നേതാക്കൾ ചടങ്ങിനെത്തിയിരുന്നു. 

ദില്ലി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ച് ദില്ലിയിൽ ബീറ്റിംഗ് ദ റിട്രീറ്റ്. വിവിധ സേനാ വിഭാഗങ്ങളുടെ പ്രൗഢഗംഭീരമായ ബാൻഡ് മേളത്തിന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും സാക്ഷിയായി. ശക്തമായ മഴയിലും ഊർജവും ആവേശവും ഒട്ടും ചോരാതെയാണ് വിജയ് ചൗക്കിൽ ബീറ്റിംഗ് ദ റിട്രീറ്റ് നടന്നത്. വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡ് സംഘം ചടങ്ങിലുടനീളം അവതരിപ്പിച്ചത് ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തെ അടിസ്ഥാനമാക്കിയ ഈണങ്ങളാണ്.

മഴകാരണം നേരത്തെ നിശ്ചയിച്ചിരുന്ന ഡ്രോൺ ഷോയും ത്രീഡി ഷോയും ഒഴിവാക്കി, രാഷ്ട്രപതി അഭിവാദ്യം സ്വീകരിച്ച് പരിഞ്ഞതോടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ അവസാനിച്ചു. വിജയ് ചൗക്കിൽ  ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബീ ആൻ ഇന്ത്യൻ സംഘവും ചടങ്ങുകൾ കാണാനെത്തിയിരുന്നു. നേരത്തെ റിപ്പബ്ലിക് ദിനാഷോഘങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.

click me!