റിപ്പബ്ലിക് ദിനാഘോഷlത്തിന് സമാപനം: ബീറ്റിംഗ് ദി റിട്രീറ്റിന് സാക്ഷിയായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Published : Jan 29, 2024, 09:07 PM IST
റിപ്പബ്ലിക് ദിനാഘോഷlത്തിന് സമാപനം: ബീറ്റിംഗ് ദി റിട്രീറ്റിന് സാക്ഷിയായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Synopsis

സൈനിക ശക്തിയുടെ വിളംബരമായ റിപ്പബ്ലിക്ക് ദിന പരേഡിൽ തുടങ്ങിയ ആഘോഷത്തിനാണ് സേനകളുടെ കലാപ്രകടനത്തോടെ സമാപനമായത്

ദില്ലി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ച് ദില്ലിയിൽ ബീറ്റിംഗ് ദി റിട്രീറ്റ് നടന്നു. വിവിധ സേനാ വിഭാഗങ്ങളുടെ പ്രൗഢഗംഭീരമായ ബാൻഡ് മേളത്തിന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും സാക്ഷിയായി. വിജയ് ചൗക്കിൽ  ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബീ ആൻ ഇന്ത്യൻ സംഘവും ചടങ്ങുകൾ കാണാനെത്തിയിരുന്നു.

സൈനിക ശക്തിയുടെ വിളംബരമായ റിപ്പബ്ലിക്ക് ദിന പരേഡിൽ തുടങ്ങിയ ആഘോഷത്തിനാണ് സേനകളുടെ കലാപ്രകടനത്തോടെ സമാപനമായത്. ശംഖ നാദത്തോടെ വൈകിട്ട് വിജയ് ചൗക്കിൽ തുടങ്ങിയ സംഗീത വിരുന്നിൽ 31 ഈണങ്ങളാണ് കാഴ്ച്ചകാർക്ക് മുന്നിൽ അവതരിപ്പിച്ചത്. വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡ് സംഘം ചടങ്ങിലുടനീളം ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തെ അടിസ്ഥാനമാക്കിയ ഈണങ്ങൾ അവതരിപ്പിച്ചു.

സായുധസേനകളുടെ നേതൃത്വത്തിൽ വിജയ ഭാരത് എന്ന ഈണം വിജയ് ചൗക്കിൽ മുഴങ്ങിയപ്പോൾ കാണികളും ആഘോഷത്തിലായി. രാഷ്ട്രപിതാവ് ഗാന്ധിജിയെ അനുസ്മരിച്ച് വ്യോമസേന സംഘം പ്രകടനം നടത്തി. മറക്കാനാകാത്ത അനുഭവമെന്ന് പരിപാടിയിൽ പങ്കെടുത്ത ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബീ ആൻ ഇന്ത്യൻ സംഘത്തിലെ വിദ്യാർത്ഥികൾ പ്രതികരിച്ചു. നേരത്തെ റിപ്പബ്ലിക് ദിനാഷോഘങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച