
ദില്ലി: ദ്രൗപതി മുർമു ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ഇനി ഔദ്യോഗിക സ്ഥാനാരോഹണം മാത്രം ബാക്കി.,ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രസിഡന്‍റിന് ലഭിക്കുന്ന അധികാരങ്ങൾ, ആനുകൂല്യങ്ങൾ, ശമ്പളം എന്നിവ എങ്ങനെയാണ് എന്നത് സ്വഭാവികമായ ഉയരുന്ന സംശയമാണ്.
നല്ല ശമ്പളം, സ്വന്തം വസതി, വൈദ്യസഹായം എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വളരെ ഉത്തരവാദിത്തമുള്ള ഒരു പദവിയാണ് രാഷ്ട്രപതി എന്ന സ്ഥാനം. രാഷ്ട്രപതിയുടെ 2017ല്‍ പ്രതിമാസം 1.5 ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷമായി ഉയര്‍ത്തിയിരുന്നു. ഇന്ത്യൻ രാഷ്ട്രപതിയുടെ ശമ്പളം സംബന്ധിച്ച കാര്യങ്ങളും രാജ്യത്തിന്റെ പ്രഥമ പൗരൻ അനുഭവിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ എന്താണെന്നും പരിശോധിക്കാം.
ഇന്ത്യൻ രാഷ്ട്രപതി ഏകദേശം പ്രതിമാസം 5 ലക്ഷം. ഇന്ത്യൻ പ്രസിഡന്റിന്റെ ശമ്പളം നിശ്ചയിക്കുന്നത് 1951 ല്‍ പാസാക്കിയ പ്രസിഡന്‍റ്സ് അച്ചീവ്മെന്‍റ് ആന്‍റ് പെന്‍ഷന്‍ ആക്ട് പ്രകാരമാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് ഇന്ത്യൻ രാഷ്ട്രപതി. 2017-ൽ ഇന്ത്യൻ പ്രസിഡന്റിന്റെ ശമ്പളം 1,50,000 മുതൽ രൂപയില്‍ നിന്നും പ്രതിമാസം 5,00,000 എന്ന രീതിയില്‍ വര്‍ദ്ധിപ്പിച്ചിരുന്നു.
ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഷെഡ്യൂൾ അനുസരിച്ച് ഇന്ത്യൻ രാഷ്ട്രപതിക്ക് തുടക്കത്തില്‍ മാസം 1000 രൂപയായിരുന്നു പ്രതിഫലം. 1998ൽ ശമ്പളം പ്രതിമാസം 50,000 എന്നാക്കി. ശമ്പളത്തിന് പുറമേ, ഇന്ത്യൻ രാഷ്ട്രപതിക്ക് നിരവധി അലവൻസുകളും ലഭിക്കുന്നു.
ലോകത്തില്‍ തന്നെ രാഷ്ട്രതലവന്മാരുടെ വസതികളില്‍ ഏറ്റവും വലുതായ ഒന്നാണ് ഇന്ത്യന്‍ രാഷ്ട്രപതി താമസിക്കുന്ന രാഷ്ട്രപതി ഭവന്‍. ബ്രിട്ടീഷുകാര്‍ ഭരിച്ചകാലത്ത് ഇന്ത്യയുടെ വൈസ്രോയിയുടെ വസതിയായി ആദ്യം നിർമ്മിച്ച കെട്ടിടമാണ് സ്വതന്ത്ര്യ ഇന്ത്യയില്‍ രാഷ്ട്രപതി ഭവനായി മാറിയത്. പ്രസിഡന്റ്‌സ് ബോഡിഗാർഡ് (പി.ബി.ജി.) എന്ന പേരില്‍ സുരക്ഷ സേന പ്രസിഡന്‍റിന് ഉണ്ട്. പ്രതിരോധസേനകളിലെ ഏറ്റവും ഉന്നത വിഭാഗമാണ് പി.ബി.ജി.
ഇന്ത്യൻ പ്രസിഡന്റിന്‍റെ കാറുകളുടെ രജിസ്‌ട്രേഷൻ നമ്പറും മറ്റും സ്റ്റേറ്റ് രഹസ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യൻ പ്രസിഡന്റിന്റെ കാറുകൾക്ക് ലൈസൻസ് പ്ലേറ്റ് ഇല്ല, പകരം ദേശീയ ചിഹ്നമായ അശോക സ്തംഭമായിരിക്കും ഉണ്ടായിരിക്കുക. നിലവില്‍ മെഴ്‌സിഡസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡ്-പ്രത്യേകം രൂപകല്പനചെയ്ത കാറാണ് രാഷ്ട്രപതി ഉപയോഗിക്കുന്നത്. ഈ കവചിതവാഹനത്തിന് വെടിവെപ്പ്, ബോംബ് സ്ഫോടനം, വിഷവാതകാക്രമണം എന്നിവ തരണംചെയ്യാൻ സംവിധാനമുണ്ട്.
60 ശതമാനം വോട്ട് നേടി ദ്രൗപദി മുര്‍മു രാഷ്ട്രപതി ഭവനിലേക്ക്, കേരളത്തിൽ ക്രോസ് വോട്ടിംഗ്
വിദേശയാത്രകള്‍ക്കും മറ്റും അത്യാധുനിക എയർ ഇന്ത്യ വൺ ബി-777 വി.വി.ഐ.പി. വിമാനത്തിലാണ് രാഷ്ട്രപതിയുടെ യാത്ര. വ്യോമസേനാ പൈലറ്റുകളാണ് ഇവ പറത്തുന്നത്. ഇന്ത്യയില്‍ പ്രത്യേക സുരക്ഷാസംവിധാനങ്ങളുള്ള ഇത്തരം രണ്ട് ബി-777 വിമാനങ്ങളുണ്ട്. സുരക്ഷാസംവിധാനങ്ങളുൾപ്പെടെ രണ്ട് വിമാനങ്ങൾക്കുമായി ആകെ 8,400 കോടി രൂപ ചെലവ്. പ്രധാനമന്ത്രി ഉപരാഷ്ട്രപതി എന്നിവരും ഈ വിമാനം ഉപയോഗിക്കുന്നു.
ഒരു ഇന്ത്യന്‍ രാഷ്ട്രപതി വിരമിച്ചാല്‍ ഏറെ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രതിമാസം 1.5 ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കും. രാഷ്ട്രപതിയുടെ പങ്കാളിക്ക് സെക്രട്ടേറിയൽ സഹായമായി പ്രതിമാസം 30,000 രൂപ ലഭിക്കും. എല്ലാ സൌകര്യത്തോടെയുള്ള വാടക രഹിതവുമായ താമസസ്ഥലം ലഭിക്കും. സര്‍ക്കാര്‍ നേരിട്ട് വാടക നല്‍കുന്ന രണ്ട് ലാൻഡ് ഫോണുകളും ഒരു മൊബൈൽ ഫോണും ലഭിക്കും. അഞ്ച് പേഴ്‌സണൽ ജീവനക്കാരെ നിയമിക്കാം വാർഷിക സ്റ്റാഫ് ചെലവ് രൂപ. 60,000 രൂപ നല്‍കും. സൗജന്യ ട്രെയിൻ വിമാന യാത്ര ലഭിക്കും.
ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യ പ്രഥമപൗര; ആരാണ് ദ്രൗപതി മുർമു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam