ബംഗാളില്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം; കൊലപാതകമെന്ന് ബന്ധുക്കള്‍

Published : Nov 01, 2020, 04:03 PM IST
ബംഗാളില്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം; കൊലപാതകമെന്ന് ബന്ധുക്കള്‍

Synopsis

നാട്ടുകാരാണ് ഞായറാഴ്ച രാവിലെ ഷില്ലിന്റെ മൃതദേഹം ശ്മശാനത്തിന് സമീപമുള്ള മാന്തോപ്പില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.  

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തി. നദിയ ജില്ലയിലെ ഗയേഷ്പൂരിലാണ് ബിജെപി നേതാവിന്റെ മൃതദേഹം കണ്ടെത്തിയത്. 34കാരനായ ബിജോയ് ഷില്ലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

നാട്ടുകാരാണ് ഞായറാഴ്ച രാവിലെ ഷില്ലിന്റെ മൃതദേഹം ശ്മശാനത്തിന് സമീപമുള്ള മാന്തോപ്പില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. പൊലീസ് എത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. 

ബിജോയ് ഷില്‍ കൊല്ലപ്പെട്ടതാണെന്നും കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗുണ്ടകളാണെന്നും ഇയാളുടെ കുടുംബം ആരോപിച്ചു. അതേസമയം ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അതിഖ് അഹമ്മദിൻ്റെ മകൻ അബാൻ അഹമ്മദ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; സംഭവം ജയിലിൽ കഴിയുന്ന സഹോദരനെ കാണാൻ പോകുന്നതിനിടെ
ലൈെം​ഗികാതിക്രമ കേസ്: തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാൽ കുറ്റക്കാരൻ; വെറുതെ വിട്ട ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി