ശമ്പളമായി ചില്ലിക്കാശ് വാങ്ങാത്ത മുഖ്യമന്ത്രി, എംഎൽഎമാർക്ക് ഒറ്റയടിക്ക് വൻ ശമ്പള വർധനവ്; നാലിരട്ടി അധികം

Published : Sep 07, 2023, 08:57 PM ISTUpdated : Sep 07, 2023, 09:36 PM IST
 ശമ്പളമായി ചില്ലിക്കാശ് വാങ്ങാത്ത മുഖ്യമന്ത്രി, എംഎൽഎമാർക്ക് ഒറ്റയടിക്ക് വൻ ശമ്പള വർധനവ്; നാലിരട്ടി അധികം

Synopsis

ബംഗാൾ നിയമസഭയിലെ എംഎൽഎമാരുടെ ശമ്പളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ടുതന്നെ അവരുടെ ശമ്പളം പ്രതിമാസം 40,000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചെന്നും മുഖ്യമന്ത്രി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ എംഎൽഎമാരുടെയും ശമ്പളത്തിൽ വൻ വർധന വരുത്താൻ സർക്കാർ തീരുമാനം. പ്രതിമാസം 40,000 രൂപ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ദീർഘകാലമായി ശമ്പളം വാങ്ങാത്തതിനാൽ മുഖ്യമന്ത്രിയുടെ ശമ്പളത്തിൽ മാറ്റം വരുത്തില്ലെന്നും നിയമസഭയിൽ മമത ബാനർജി അറിയിച്ചു. ബംഗാൾ നിയമസഭയിലെ എംഎൽഎമാരുടെ ശമ്പളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ടുതന്നെ അവരുടെ ശമ്പളം പ്രതിമാസം 40,000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിലെ അംഗങ്ങൾക്കും മന്ത്രിമാർക്കും നൽകുന്ന അലവൻസുകൾ തുടരുമെന്നും അവർ വ്യക്തമാക്കി. 

ബം​ഗാളിൽ എംഎൽഎമാർക്ക് നിലവിൽ 10,000 രൂപയാണ് പ്രതിമാസ ശമ്പളം. വർധനവോടെ 50,000 രൂപയാകും. സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രതിമാസ ശമ്പളം 10,900 രൂപയിൽ നിന്ന് 50,900 രൂപയായി ഉയരും. ക്യാബിനറ്റ് മന്ത്രിമാർക്ക് 11,000 രൂപയിൽ നിന്ന് 51,000 രൂപയാകും. ശമ്പളത്തിന് പുറമെ, അലവൻസുകൾ ഉൾപ്പെടുത്തി എംഎൽഎമാർക്ക് ലഭിക്കുന്ന തുക മാസം 81,000 രൂപയിൽ നിന്ന് 1.21 ലക്ഷം രൂപയായി ഉയരുമെന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

Read More... എംവി ഗോവിന്ദന്റെ 'ബിജെപി വോട്ട്' ആരോപണം: തോൽവി മുന്നിൽ കണ്ടുള്ള മുൻകൂർ ജാമ്യമെന്ന് കെസി വേണുഗോപാൽ

മന്ത്രിമാർക്ക് ലഭിക്കുന്ന വേതനം 1.10 ലക്ഷം രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയായി വർധിക്കും. ക്ഷാമബത്ത (ഡിഎ) വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ജീവനക്കാർ മാസങ്ങളായി സമരം ചെയ്യുന്നതിനിടെയാണ് ജനപ്രതിനിധികളുടെ ശമ്പള വർധനവ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ