Latest Videos

ബം​ഗ്ലാദേശികളെന്ന് മുദ്രകുത്തി; ബെം​ഗളൂരുവിൽ ജോലിക്കെത്തിയ ബം​ഗാൾ ദമ്പതികൾ ജയിലിൽ കിടന്നത് 301 ദിവസം!

By Web TeamFirst Published Jun 2, 2023, 6:54 PM IST
Highlights

2022ലാണ് പലാഷ്-ശുക്ല അധികാരി ദമ്പതികൾ രണ്ട് വയസ്സുള്ള മകനുമൊത്ത് ബെം​ഗളൂരുവിൽ എത്തിയത്. തുടർന്ന് ബം​ഗ്ലാദേശ് കുടിയേറ്റക്കാരാണെന്ന് സംശയിച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.

ബെം​ഗളൂരു: ബം​ഗാളിൽ നിന്ന് ബെം​ഗളൂരുവിൽ കൂലിപ്പണിക്കെത്തിയ ദമ്പതികളെ ബം​ഗ്ലാദേശികളെന്ന് മുദ്രകുത്തി 301 ദിവസം ജയിലിൽ അടച്ചതായി പരാതി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബർദ്വാനിൽ നിന്നെത്തിയ ദമ്പതികളാണ് കുടുങ്ങിയത്. കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവർ നാട്ടിലേക്ക് മടങ്ങി. 2022ലാണ് പലാഷ്-ശുക്ല അധികാരി ദമ്പതികൾ രണ്ട് വയസ്സുള്ള മകനുമൊത്ത് ബെം​ഗളൂരുവിൽ എത്തിയത്. തുടർന്ന് ബം​ഗ്ലാദേശ് കുടിയേറ്റക്കാരാണെന്ന് സംശയിച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.

ബം​ഗാളിസെ ഈസ്റ്റ് ബർദ്വാനിലെ ജൗ​ഗ്രാമിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. ഫോറിനേഴ്സ് ആക്ട് പ്രകാരം ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു. പിന്നീട് ബംഗളൂരു പൊലീസ് സംഘം ഈസ്റ്റ് ബർദ്വാനിലെ പലാഷിന്റെ വീട്ടിൽ പരിശോധന നടത്തി. ജമാൽപൂർ ബിഡിഒയെയും സംഘം കണ്ട് രേഖകൾ പരിശോധിച്ചു. പിന്നാലെ പലാഷിന്റെ ബന്ധുക്കളും ബെംഗളൂരുവിലെത്തി. കേസ് നടത്താൻ അഭിഭാഷകരെ നിയോഗിച്ചു. എന്നാൽ ഇവർക്കെതിരെ കുറ്റപത്രം നൽകാനായിരുന്നു പൊലീസ് തീരുമാനം.

ഏപ്രിൽ 28 ന് ദമ്പതികൾക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യക്കാരൻ രേഖകൾ സമർപ്പിക്കാൻ വൈകിയതിനാൽ മെയ് 24 വരെ ജയിലിൽ കിടന്നെന്ന് പലാഷിന്റെ ബന്ധു സുജോയ് ഹൽദാർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഹൗറയിലേക്കുള്ള തുരന്തോ എക്‌സ്പ്രസിൽ ദമ്പതികൾ ബം​ഗാളിലേക്ക് പോയി. വെള്ളിയാഴ്ച ഇവർ വീട്ടിലെത്തും. ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന പലാഷിന്റെ സഹോദരി സതിയാണ് കേസ് നടത്തിയത്. 

തൃശൂരിൽ സ്കൂളില്‍ മധുരം നല്‍കാനെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ഐഎന്‍ടിയുസി പ്രവർത്തകർ മർദിച്ചതായി പരാതി

click me!