ബംഗാൾ സംഘർഷം: ഗവര്‍ണറെ കാണാന്‍ വിസമ്മതിച്ച് ചീഫ് സെക്രട്ടറി; ജനാധിപത്യ വിരുദ്ധമെന്ന് ഗവർണർ

Published : May 08, 2021, 03:01 PM ISTUpdated : May 08, 2021, 07:07 PM IST
ബംഗാൾ സംഘർഷം: ഗവര്‍ണറെ കാണാന്‍ വിസമ്മതിച്ച് ചീഫ് സെക്രട്ടറി; ജനാധിപത്യ വിരുദ്ധമെന്ന് ഗവർണർ

Synopsis

ചീഫ് സെക്രട്ടറിയുടെ നിലപാട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെെന്നും നിലപാട് ഭരണഘടനാവിരുദ്ധമെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. 

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ കാണാന്‍ വിസമ്മതിച്ച് ചീഫ് സെക്രട്ടറി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കാണാനാവില്ലെന്ന് ചീഫ് സെക്രട്ടറിയുടെ വിശദീകരണം. ചീഫ് സെക്രട്ടറിയുടെ നിലപാട്  ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധമാണെന്നും ഗവർണർ പ്രതികരിച്ചു. 

വോട്ടെണ്ണിലിന് പിന്നാലെ  വൻ രാഷ്ട്രീയ സംഘര്‍ഷമാണ് ബംഗാളില്‍  അരങ്ങേറിയത്. പതിനാറ് പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാര്‍ തന്നെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തെ അഭ്യന്തര അഡീഷണല്‍ സെക്രട്ടറിയോട് ഗവര്‍ണര്‍ ആവശ്യങ്കിലും നല്‍കിയില്ല. പിന്നാലെ ഏഴ് മണിക്ക് മുന്‍പായി രാജ്ഭവനില്‍ എത്തി തന്നെ കാണണമെന്ന് ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി നിലവില്‍ വിഷയം പരിഗണിക്കുന്നതിനാല്‍ കാണാനികില്ലെന്ന് ചീഫ് സെക്രട്ടറി മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ നിലപാടെന്നും ഭരണഘടന മേധാവികൾക്ക് വിവരം കൈമാറാൻ ആകില്ലെന്നത് ഭരണഘടനയെയും നിയമവാഴ്ചയും അവഹേളിക്കുന്നതാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. 

ബംഗാള്‍ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച് പ്രത്യേക പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു. സംഘര്‍ഷം നടതന്ന സ്ഥലങ്ങളും സംഘം സന്ദർശിച്ചിരുന്നു. സംഘർഷം സംബന്ധിച്ച് റിപ്പോര്‍ട്ട് നാലംഗ സംഘം വൈകാതെ കൈമാറും. കൊല്‍ക്കത്ത ഹൈക്കോടതിയും വിഷയത്തില്‍ സർക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തിങ്കളാഴ്ച സംഘര്‍ഷം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കോടതി പരിഗണിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു