ഇനി ഓട്ടോയിൽ കയറാൻ കൂടുതൽ തുക നൽകണം; മിനിമം യാത്രാനിരക്ക് 36 രൂപയാക്കി വര്‍ധിപ്പിച്ചു, പുതുക്കിയ നിരക്ക് ബാധകമാകുക ബെംഗളൂരു നഗര പരിധിയിൽ

Published : Jul 15, 2025, 11:51 AM ISTUpdated : Jul 15, 2025, 12:08 PM IST
Bengaluru auto

Synopsis

ആദ്യത്തെ രണ്ടു കിലോമീറ്ററിനുശേഷം പിന്നീടുള്ള ഒരോ കിലോമീറ്ററിനുള്ള നിരക്ക് 18 രൂപയായും വര്‍ധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ റിക്ഷ നിരക്ക് വര്‍ധിപ്പിച്ചു. ആദ്യ രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനുള്ള മിനിമം നിരക്ക് 36 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 30 രൂപയായിരുന്നു. ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ആദ്യത്തെ രണ്ടു കിലോമീറ്ററിനുശേഷം പിന്നീടുള്ള ഒരോ കിലോമീറ്ററിനുള്ള നിരക്ക് 18 രൂപയായും വര്‍ധിപ്പിച്ചു. 

നേരത്തെ ഇത് 15 രൂപയായിരുന്നു. മൂന്നു രൂപയാണ് ഒരോ കിലോമീറ്ററിനുമുള്ള നിരക്കിലെ വര്‍ധനവ്. ആഗസ്റ്റ് ഒന്ന് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ബെംഗളൂരു അര്‍ബൻ ജില്ലയിലെ ഡിസ്ട്രിക്ട് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ബൃഹത് ബെംഗളൂരു നഗര പാലികെ (ബിബിഎംപി) പരിധിയിലായിരിക്കും പുതിയ ഓട്ടോറിക്ഷ മീറ്റര്‍ നിരക്ക് ബാധകമാകുക.

ഇന്നലെയാണ് റീജ്യണൽ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വെയിറ്റിങ് ചാര്‍ജിൽ മാറ്റമില്ല. ആദ്യത്തെ അഞ്ചുമിനുട്ട് വെയിറ്റിങ് സൗജന്യമായിരിക്കും. അതിനുശേഷമുള്ള ഒരോ പതിനഞ്ച് മിനുട്ടിനും പത്തു രൂപയാണ് വെയിറ്റിങ് ചാര്‍ജ്. യാത്രക്കാര്‍ക്ക് 20 കിലോ വരെയുള്ള ലഗേജ് നിരക്കില്ലാതെ ഓട്ടോയിൽ കയറ്റി യാത്ര ചെയ്യാം. 

20 കിലോക്ക് മുകളിലുള്ള ലഗേജിന്‍റെ ഒരോ കിലോക്കും പത്തു രൂപ നൽകണം. 50 കിലോയാണ് പരമാവധി കൊണ്ടുപോകാൻ കഴിയുന്ന ലഗേജ്. രാത്രി പത്തു മുതൽ രാവിലെ അഞ്ചുവരെ പകലുള്ള നിരക്കിന്‍റെ പകുതി കൂടി അധികമായി നൽകണം.എല്ലാ ഓട്ടോറിക്ഷകളിലും പുതുക്കിയ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്നും ഒക്ടോബര്‍ 31ന് മുമ്പായി പുതുക്കിയ നിരക്ക് അനുസരിച്ച് ഓട്ടോറിക്ഷകളുടെ മീറ്ററുകള്‍ ക്രമപ്പെടുത്തി സ്റ്റാമ്പ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

2021 നവംബറിലാണ് ഇതിന് മുമ്പ് ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വര്‍ധിപ്പിച്ചത്.ഇന്ധന വിലവര്‍ധനവ്, അറ്റകുറ്റപണി, സ്പെയര്‍ പാര്‍ട്സുകളുടെ വില വര്‍ധനവ്, അവശ്യവസ്തുക്കളുടെ വില വര്‍ധനവ് തുടങ്ങിയവ കണക്കിലെടുത്ത് ഓട്ടോ നിരക്ക് വര്‍ധിപ്പിക്കണമെന്ന് യൂണിയനുകള്‍ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്.  

2021ലെ നിരക്ക് വര്‍ധനവ് കുറവായിരുന്നുവെന്നും ആ തുകക്ക് ബെംഗളൂരുവിലെ ട്രാഫിക്കിനിടെ ഓടുന്നത് നഷ്ടമാണെന്നും ഓട്ടോ ഡ്രൈവര്‍മാര്‍ വ്യക്തമാക്കിയിരുന്നു. 2021ൽ മിനിമം നിരക്ക് 25 രൂപയിൽ നിന്നാണ് 30 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നത്. കൂടാതെ രണ്ടു കിലോമീറ്ററിനുശേഷമുള്ള ഒരോ കിലോമീറ്ററിനുമുള്ള തുക 15 രൂപയാക്കിയാണ് അന്ന് വര്‍ധിപ്പിച്ചത്. 2021ന് മുമ്പ് 2013ലാണ് നിരക്ക് വര്‍ധിപ്പിച്ചിരുന്നത്.

മിനിമം യാത്രാനിരക്ക് 40 രൂപയാക്കിയും പിന്നീടുള്ള ഒരോ കിലോമീറ്ററിനും 20 രൂപയുടെയും വര്‍ധനവാണ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (എആര്‍ഡിയു) ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നിരക്കിൽ 20ശതമാനം വര്‍ധനവ് വരുത്താമെന്ന സര്‍ക്കാര്‍ നിര്‍ദേശം യൂണിയൻ സ്വാഗതം ചെയ്യുകയായിരുന്നു.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'