പിണങ്ങി ഉറങ്ങുകയാണെന്ന് കരുതി; അമ്മ മരിച്ചതറിയാതെ രണ്ടുദിവസം മൃതദേഹത്തോടൊപ്പം താമസിച്ച് മകൻ 

Published : Mar 02, 2023, 03:05 PM ISTUpdated : Mar 02, 2023, 03:06 PM IST
പിണങ്ങി ഉറങ്ങുകയാണെന്ന് കരുതി; അമ്മ മരിച്ചതറിയാതെ രണ്ടുദിവസം മൃതദേഹത്തോടൊപ്പം താമസിച്ച് മകൻ 

Synopsis

ക്ഷീണം കാരണം അമ്മ മുഴുവൻ സമയം ഉറങ്ങുകയാണെന്നും കരുതി കുട്ടി ആരോടും വിവരം പറഞ്ഞില്ല. അന്നമ്മയുടെ ഭർത്താവ് ഒരു വർഷം മുമ്പ് വൃക്ക തകരാറിലായി മരിച്ചു.

ബെം​ഗളൂരു: ബെം​ഗളൂരുവിൽ അമ്മ മരിച്ചത് മനസ്സിലാകാത്ത 14കാരനായ മകൻ രണ്ട് ദിവസം മൃതദേഹത്തിനൊപ്പം താമസിച്ചതായി റിപ്പോർട്ട്.  ബംഗളൂരുവിലെ ആർടി ന​ഗറിലാണ് ദാരുണ സംഭവം. അമ്മ മരിച്ച വിവരം കുട്ടി അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അമ്മ ഉറങ്ങുകയാണെന്നാണ് കുട്ടി കരുതിയത്. ദേഷ്യം കാരണം തന്നോട് പിണങ്ങിയതിനാലാണ് അമ്മ മിണ്ടാത്തതെന്നും കുട്ടി ധരിച്ചു. ഫെബ്രുവരി 26നാണ് പ്രമേഹവും രക്തസമ്മർദ്ദവും കുറഞ്ഞ് 44 കാരിയായ അന്നമ്മ താമസസ്ഥലത്ത് മരിച്ചത്.

എന്നാൽ, ക്ഷീണം കാരണം അമ്മ മുഴുവൻ സമയം ഉറങ്ങുകയാണെന്നും കരുതി കുട്ടി ആരോടും വിവരം പറഞ്ഞില്ല. അന്നമ്മയുടെ ഭർത്താവ് ഒരു വർഷം മുമ്പ് വൃക്ക തകരാറിലായി മരിച്ചു. വീട്ടിൽ അമ്മയും മകനും മാത്രമാണ് താമസം. പകൽ സമയങ്ങളിൽ കുട്ടി വീട്ടിൽ നിന്ന് പുറത്തിറങ്ങുകയും കൂട്ടുകാരുമായി കളിക്കാൻ പോകുകയും ചെയ്തു.

ക്ഷേത്ര ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടം: പരിക്കേറ്റ രണ്ട് പേർ മരിച്ചു

സുഹൃത്തിന്റെ വീട്ടിൽനിന്ന് ഭക്ഷണവും കഴിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അമ്മ തന്നോട് മിണ്ടുന്നില്ലെന്നും രാത്രിയും പകലും ഉറങ്ങുകയാണെന്നും അച്ഛന്റെ സുഹൃത്തുക്കളോട് കുട്ടി പരാതി പറഞ്ഞു. പന്തികേട് തോന്നിയ അവർ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആർ.ടി. നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു