ഫോൺ നന്നാക്കാൻ നൽകിയതിൽ പിഴച്ചു, എൻഐഎക്ക് ലഭിച്ചത് നിർണായക വിവരം; സ്ഫോടനക്കേസ് പ്രതികൾ പിടിയിലായത് ഇങ്ങനെ

Published : Apr 14, 2024, 05:55 PM ISTUpdated : Apr 14, 2024, 05:57 PM IST
ഫോൺ നന്നാക്കാൻ നൽകിയതിൽ പിഴച്ചു, എൻഐഎക്ക് ലഭിച്ചത് നിർണായക വിവരം; സ്ഫോടനക്കേസ് പ്രതികൾ പിടിയിലായത് ഇങ്ങനെ

Synopsis

എൻഐഎയും ബംഗാൾ പൊലീസും ഏകോപിപ്പിച്ചാണ് ഓപ്പറേഷൻ പ്ലാൻ ചെയ്തതും പ്രതികളിലേക്കെത്തിയതും. ശനിയാഴ്ച ബെംഗളൂരുവിലേക്ക് കൊണ്ടുപോയ ഇവരെ പ്രാദേശിക കോടതി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ബെം​ഗളൂരു: ബെം​ഗളൂരി രാമേശ്വരം കഫേ സ്ഫോടനക്കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത് നന്നാക്കാൻ നൽകിയ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങൾ.  ബംഗാളിലെ കടൽത്തീര പട്ടണമായ ദിഘയിൽ വെള്ളിയാഴ്ചയാണ് രണ്ട് പ്രതികളായ അബ്ദുൾ മത്തീൻ താഹയും മുസാവിർ ഹുസൈൻ ഷാസിബും അറസ്റ്റിലായത്. പിടിക്കപ്പെടാതിരിക്കാൻ ഫോണുകളും സിം കാർഡുകളും ഐഡികളും മാറ്റിക്കൊണ്ടിരുന്നെങ്കിലും കൊൽക്കത്തയിലെ ചാന്ദ്‌നി ചൗക്ക് മാർക്കറ്റിലെ മൊബൈൽ റിപ്പയർ ഷോപ്പിൽ ഫോൺ നന്നാക്കാൻ നൽകിയത് നിർണായകമായി.

പ്രതികളിൽ ഒരാൾ ഒരാൾ ചാന്ദ്‌നിയിലെ അബ്ദുൽ റബ് എന്നയാളുടെ മൈക്രോമാജിക് ഇൻഫോടെക് എന്ന സ്ഥാപനത്തിൽ ഫോൺ ശരിയാക്കാൻ നൽകി. മൈക്രോഫോണിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് കണ്ടെത്തുന്നതിന് ഷോപ്പ് ഉടമ അവരുടെ സിം കാർഡുകളിലൊന്ന് ഫോണിൽ ഇട്ടു. അതോടെ ഐഎംഇഐ നമ്പർ ഉപയോ​ഗിച്ച് പ്രതികൾ എവിടെയാണെന്ന് കണ്ടെത്താൻ എൻഐഎയെ സഹായിച്ചു.

മാർച്ച് 12 ന് കൊൽക്കത്തയിൽ ഇറങ്ങിയ ഇരുവരും എസ്പ്ലനേഡിലെ ഒരു ഹോട്ടലിൽ ചെക്ക് ചെയ്തിരുന്നെന്നും പൊലീസ് പറഞ്ഞു. ഫോണിനായി ഇയാൾ വൈകുന്നേരം കടയിൽ തിരിച്ചെത്തിയപ്പോൾ കടയുടമ കൂടുതൽ സമയം ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് അയാൾ ഫോൺ വാങ്ങാനായി എത്തിയില്ല. പിന്നീട്, വിവരങ്ങൾക്കായി എൻഐഎ റാബിനെ ബന്ധപ്പെട്ടു. എനിക്ക് ഓർമ്മയുള്ളതെല്ലാം ഞാൻ അവരോട് പറഞ്ഞുവെന്നും സിസിടിവിയിലെ ദൃശ്യങ്ങൾ നിശ്ചിത ദിവസത്തിൽ കൂടുതൽ ദൃശ്യങ്ങൾ സൂക്ഷിക്കാത്തതിനാൽ സംശയിക്കുന്നയാളുടെ സന്ദർശനത്തിൻ്റെ വീഡിയോ ഇല്ലായിരുന്നുവെന്നും കടയുടമ പറഞ്ഞു. സംശയമുള്ളവരുടെ ചിത്രങ്ങൾ കാണിച്ചപ്പോഴാണ് പ്രതികളിലൊരാളെ തിരിച്ചറിഞ്ഞത്. 

Read More.... 'ഒരാഴ്ചയോളം കഫേയിൽ എത്തി, ഐഇഡി എത്തിക്കാൻ ഏൽപ്പിച്ചത് മുസ്സമലിനെ'; രാമേശ്വരം കഫേ സ്ഫോടന കേസിൽ എൻഐഎ

എൻഐഎയും ബംഗാൾ പൊലീസും ഏകോപിപ്പിച്ചാണ് ഓപ്പറേഷൻ പ്ലാൻ ചെയ്തതും പ്രതികളിലേക്കെത്തിയതും. ശനിയാഴ്ച ബെംഗളൂരുവിലേക്ക് കൊണ്ടുപോയ ഇവരെ പ്രാദേശിക കോടതി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

PREV
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'