'മകളുടെ പ്രതിശ്രുതവരൻ 40 ലക്ഷം നൽകണം, വിവാഹശേഷം മകളുടെ ശമ്പളം ഭർത്താവിന്'; ആവശ്യം നിരസിച്ച കോളേജ് അധ്യാപികയായ മകളെ പിതാവ് കുത്തിപരിക്കേൽപ്പിച്ചു

Published : Jul 30, 2026, 03:38 PM IST
bengaluru father stabs daughter

Synopsis

സംഭവദിവസം വൈകിട്ട് മൂന്നുമണിയോടെയാണ് ടാക്സി ഡ്രൈവറായ നാ​ഗേന്ദ്ര മകളെ തിരക്കി കോളേജിലെത്തിയത്. തുടർന്ന് വകുപ്പ് മേധാവിയുടെ മുറിയിൽവെച്ച് മകളെ കണ്ടു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച് നാ​ഗേന്ദ്ര മകളെ കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു.

ബെം​ഗളൂരു: കോളേജ് അധ്യാപികയെ പിതാവ് കുത്തിപരിക്കേൽപ്പിച്ചു. ബെം​ഗളൂരുവിലെ സ്വകാര്യ കോളേജിൽ അസി. പ്രൊഫസറായ ലക്ഷ്മി ദുർ​ഗയെയാണ് പിതാവ് നാ​ഗേന്ദ്ര കോളേജിൽവെച്ച് ആക്രമിച്ചത്. ​ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്. പ്രതിയായ നാ​ഗേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലായ് 25-നാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം വൈകിട്ട് മൂന്നുമണിയോടെയാണ് ടാക്സി ഡ്രൈവറായ നാ​ഗേന്ദ്ര മകളെ തിരക്കി കോളേജിലെത്തിയത്. തുടർന്ന് വകുപ്പ് മേധാവിയുടെ മുറിയിൽവെച്ച് മകളെ കണ്ടു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച് നാ​ഗേന്ദ്ര മകളെ കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു.

നെഞ്ചിലും കഴുത്തിലും വയറ്റിലും പലതവണ കുത്തേറ്റ ലക്ഷ്മി ദുർ​ഗയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട നാ​ഗേന്ദ്രയെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലക്ഷ്മി ദുർ​ഗയുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട കുടുബംപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ടാക്സി ഡ്രൈവറായ നാ​ഗേന്ദ്ര മകൾക്കായി ഒരു വിവാഹാലോചന കൊണ്ടുവന്നിരുന്നു. എന്നാൽ, മകളുടെ പ്രതിശ്രുത വരനിൽനിന്ന് ഇയാൾ 40 ലക്ഷം രൂപ ആവശ്യപ്പെട്ടു. മകളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി താൻ ഒരുപാട് പണം ചെലവഴിച്ചതാണെന്നും അതിനാൽ 40 ലക്ഷം രൂപ വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. പകരം വിവാഹശേഷം മകളുടെ മുഴുവൻ ശമ്പളവും ഭർത്താവിന് നൽകുമെന്നും പറഞ്ഞു. ഇക്കാര്യത്തിന് മകളെയും ഇയാൾ നിർബന്ധിച്ചു. എന്നാൽ, ലക്ഷ്മി ​ദുർ​ഗയും അമ്മയും നാ​ഗേന്ദ്രയുടെ ആവശ്യത്തെ എതിർത്തു. ഇതേച്ചൊല്ലി വീട്ടിൽ പ്രശ്നങ്ങളുമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് നാ​ഗേന്ദ്ര കോളേജിലെത്തി മകളെ കുത്തിപരിക്കേൽപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റെയിൽവേ യാത്രക്കാരാണോ? നാളെ മുതൽ നിലവിൽ വരുന്ന ഈ സുപ്രധാന മാറ്റം അറിഞ്ഞിരിക്കുക; ഇനി യാത്രക്കാർക്ക് അധിക ലഗേജ് കൊണ്ടുപോകാൻ ചരക്കുകൂലി നൽകണം
പ്രധാനമന്ത്രിയുടെ കാല് കഴുകിയ വെള്ളം കുടിക്കണമെന്ന് നടൻ; ഇതാ രാഹുൽ പറഞ്ഞ അന്ധഭക്തരെന്ന് വിമർശനം