
ബംഗളൂരു: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയ്ക്കും സഹോദര ഭാര്യ ഇളവരസിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗളൂരു കോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയവേ സൗകര്യങ്ങൾക്കായി കൈക്കൂലി നൽകിയെന്ന കേസിലാണ് അറസ്റ്റ് വാറണ്ട്. തുടർച്ചയായി നോട്ടീസ് നൽകിയിട്ടും ശശികലയും ഇളവരസിയും കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയവേ മുന്തിയ സൗകര്യങ്ങളിലാണ് ശശികലയും ഇളവരസിയും കഴിഞ്ഞിരുന്നത് എന്നതിന് ദൃശ്യങ്ങൾ സഹിതം തെളിവ് പുറത്ത് വന്നിരുന്നു. ശശികലയും ഇളവരസിയും അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജാമ്യം നേടിയിരുന്നു. ചികിത്സാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്ന് ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam