ബെംഗളൂരു മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗൽറാണിയെ ഇന്ന് ചോദ്യം ചെയ്യും

Published : Sep 07, 2020, 07:53 AM IST
ബെംഗളൂരു മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗൽറാണിയെ ഇന്ന് ചോദ്യം ചെയ്യും

Synopsis

മുഹമ്മദ് അനൂപ് പ്രതിയായി എൻസിബി രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ രണ്ടാംപ്രതിയായ കന്നടനടി രാഗിണി ദ്വിവേദിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ നടി സഞ്ജന ഗൽറാണിയെ ഇന്ന് ചോദ്യം ചെയ്യും. ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നടിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. നടിയെ കൂടാതെ സിനിമാ മേഖലയിലെ മറ്റ് ചിലരെയും ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. മയക്കുമരുന്ന് കൈയിൽ സൂക്ഷിച്ചെന്ന കുറ്റമാണ് കേസിൽ രാഗിണി ദ്വിവേദിക്ക് ചുമത്തിയിട്ടുള്ളത്.

മുഹമ്മദ് അനൂപ് പ്രതിയായി എൻസിബി രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ രണ്ടാംപ്രതിയായ കന്നടനടി രാഗിണി ദ്വിവേദിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. കന്നഡ സിനിമാരംഗത്തെ മുന്‍നിര നടിയും മോഡലുമായ രാഗിണി ദ്വിവേദിയെ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. അടുത്ത സുഹൃത്തായ രവിശങ്കറിനൊപ്പം നടി ബെംഗളൂരുവിലെ വീട്ടില്‍ ഡ്രഗ് പാർട്ടി നടത്തിയെന്നും കണ്ടെത്തിയിരുന്നു.

കേസിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ വിരന്‍ ഖന്ന മൂന്നും, വ്യവസായി രാഹുൽ പതിനൊന്നാം പ്രതിയുമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആധാർ ഉണ്ടെങ്കിൽ സ്കൂട്ടർ ഫ്രീ! വാഗ്ദാനം നരേന്ദ്ര മോദിയുടേതെന്ന് പ്രചാരണം; സംഭവത്തിന് പിന്നിലെ സത്യമിതാണ്
നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ, ലഡാക്കിന് സംസ്ഥാന പദവിയോ ആറാം ഷെഡ്യൂൾ പദവിയോ നൽകാനാവില്ല, ടെറിട്ടോറിയൽ കൗൺസിൽ പദവി നൽകാം