
ബെംഗളൂരു: അത്തിബെല്ലെയിൽ പടക്കക്കടകൾക്ക് തീ പിടിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ഏഴ് പേർ പൊള്ളലേറ്റ് ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരായി തുടരുന്നു. ഗോഡൗൺ ആക്കാൻ അനുമതിയില്ലാതിരുന്നിട്ടും ഇവിടെ വൻതോതിൽ പടക്കം ശേഖരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കടകൾ പ്രവർത്തിച്ച ഗോഡൗൺ ഉടമയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോഡൗൺ ഉടമയായ അത്തിബെല്ലെ സ്വദേശി രാമസ്വാമി റെഡ്ഢി പൊള്ളലേറ്റ് ചികിത്സയിലാണ്. ഇന്നലെ പടക്കം ഇറക്കുന്നതിനിടെയാണ് ഗോഡൗണിൽ തീ പടർന്ന് പിടിച്ചത്. കടയുടമയും തൊഴിലാളികളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇവരെല്ലാം അപകടത്തിൽപ്പെട്ടു. അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തി നശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam