
ബെംഗളൂരു: ബെംഗളൂരു മുംബൈ വന്ദേഭാരത് സ്ലീപ്പർ ഉദ്ഘാടന സർവീസ് നവംബർ 1ന്. ഉച്ചയ്ക്ക് 12.15ന് ബംഗളുരുവിൽ നിന്ന് പുറപ്പെടും. പ്രതിദിന സർവീസ് നവംബർ 2 മുതൽ മുംബൈയിൽ നിന്ന് രാത്രി 8.10 ന് പുറപ്പെടും. അടുത്ത ദിവസം ഉച്ചയ്ക്ക് 12ന് ബംഗളുരുവിൽ എത്തും. ബെംഗളുരു മുംബൈ ട്രെയിൻ രാത്രി 7.45ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 11.55ന് മുംബൈ ഛത്രപതി ശിവാജി ടെർമിനലിൽ എത്തും. ധർമാവരം, അനന്തപൂർ, ഗുണ്ടക്കൽ, റായിച്ചൂർ, യാദ്ഗിർ, വാടി, കലബുറഗി, സോലാപൂർ, പുണെ, കല്യാൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. ആഴ്ചയിൽ 6 ദിവസം വീതമാണ് സർവീസ്. ബെംഗളൂരുവിൽ നിന്ന് തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാകും സർവീസ് നടത്തുക. മുംബൈയിൽ നിന്ന് ചൊവ്വാഴ്ച ഒഴികെയും രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ സർവീസിനാണ് തുടക്കമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam