ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം ഉടൻ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11:51ന് വിക്ഷേപണം. നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ്-03 ആണ് വിക്ഷേപിക്കുന്നത്.

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 (GSLV-F18) ദൗത്യം വിജയം. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം. നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03 (NVS-03) ആണ് വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. ഐഎസ്ആർഒയുടെ 'സ്മാർട്ട് ബോയ്' എന്നറിയപ്പെടുന്ന ജിഎസ്എൽവി റോക്കറ്റിൻ്റെ ഇരുപതാം ദൗത്യമാണിത്.

ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ ഉപഗ്രഹ ശൃംഖലയായ നാവിക്കിനെ (NavIC) പുനരുജ്ജീവിപ്പിക്കാൻ ഉള്ള ദൗത്യമാണിത്. ആകെ ദൗത്യ സമയം 19 മിനിറ്റാണ്. രണ്ടാം തലമുറ ഗതിനിർണ്ണയ ഉപഗ്രഹങ്ങളിൽ മൂന്നാമത്തേതാണ് എൻവിഎസ് 03. ഏകദേശം 2,250 കിലോഗ്രാം ഭാരമുള്ള എൻവിഎസ് 03 ഉപഗ്രഹത്തെ ജിഎസ്എൽവി റോക്കറ്റ് ഭൗമസ്ഥിര ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിക്കും. അവിടെ നിന്ന് ഉപഗ്രഹത്തിലെ സ്വന്തം പ്രൊപ്പൽഷൻ സിഗ്നലുകൾ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്തും. ഇന്ത്യയുടെ 1500 കിലോമീറ്റർ ചുറ്റളവിൽ എൻവിഎസ് 03യുടെ സേവനം ലഭ്യമാകും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കാർഗിൽ യുദ്ധകാലത്ത് ഇന്ത്യ പഠിച്ച പാഠം

1999ലെ കാർഗിൽ യുദ്ധകാലത്ത് അമേരിക്ക തങ്ങളുടെ ജിപിഎസ് വിവരങ്ങൾ ഇന്ത്യയ്ക്ക് നൽകാൻ വിസമ്മതിച്ചിരുന്നു. ഇതേ തുടർന്നാണ് വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കാതെ സ്വന്തമായി ഒരു നാവിഗേഷൻ സംവിധാനം വേണമെന്ന പാഠം ഇന്ത്യ ഉൾക്കൊണ്ടതും നാവിക് പദ്ധതിക്ക് തുടക്കമിട്ടതും. അടുത്തിടെ നടന്ന സൈനിക പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലും നാവിഗേഷൻ ശൃംഖലയുടെ ആവശ്യകത രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്ത്യ സ്വയം വികസിപ്പിച്ച അറ്റോമിക് ക്ലോക്ക്

നാവിഗേഷൻ സംവിധാനങ്ങളുടെ ഹൃദയമിടിപ്പാണ് കൃത്യമായ സമയം നിർണയിക്കുന്ന അറ്റോമിക് ക്ലോക്കുകൾ. മുമ്പ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആറ്റോമിക് ക്ലോക്കുകൾ തകരാറിലായത് നാവിക്കിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഇതിന് പരിഹാരമായി ഇന്ത്യൻ ശാസ്ത്രജ്ഞർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അറ്റോമിക് ക്ലോക്കാണ് എൻവിഎസ് 03 ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. നാവിക്കിന്റെ കരുത്ത് കൂട്ടാൻ എൻവിഎസ് 04, എൻവിഎസ് 05 എന്നീ ഉപഗ്രഹങ്ങളും വരും നാളുകളിൽ വിക്ഷേപിക്കാൻ ഐഎസ്ആർഒ പദ്ധതിയിടുന്നുണ്ട്.

YouTube video player