കാമുകിയുടെ ഭർത്താവുമായി ബന്ധം സ്ഥാപിച്ചു, സൗഹൃദം നടിച്ച് ബാറിലെത്തിച്ചതിന് പിന്നാലെ കൊലപാതകം, പ്രതി പിടിയിൽ

Published : Apr 07, 2026, 10:03 AM IST
Bengaluru Murder Man Kills Lovers Husband After Luring Him to Bar

Synopsis

കാമുകിയുടെ ഭർത്താവിനെ ബാറിലെത്തിച്ച് കൊലപ്പെടുത്തി യുവാവ്. ബെംഗളൂരുവിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്

ബെംഗളൂരു: കാമുകിയുടെ ഭർത്താവിനെ ബാറിലെത്തിച്ച് കൊലപ്പെടുത്തി യുവാവ്. ബെംഗളൂരുവിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. സുനിൽ നായക് എന്ന 42 കാരനാണ് കൊല്ലപ്പെട്ടത്. സൗഹൃദം നടിച്ച് ബാറിലെത്തിക്കുകയായിരുന്നു. പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്തു. മൃതശരീരം പ്ലാസ്റ്റിക്ക് ബാഗിലാക്കി ബാറിനടുത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ബസുദേവ് മാലിക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുനിലിന്‍റെ ഭാര്യയുമായി ബസുദേവ് അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു.

ബസുദേവ് സുനിലിനോട് സൗഹൃദം സ്ഥാപിച്ചിരുന്നു. മാർച്ച് 26-നാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാറ്റകൾ' തുടങ്ങിയിട്ടേയുള്ളൂ, യുവശബ്‌ദം അടിച്ചമർത്താൻ നോക്കേണ്ട: കോക്ക്റോച്ച് ജനത പാർട്ടി
നയം വ്യക്തമാക്കി കേന്ദ്രമന്ത്രി അമിത് ഷാ: ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ഗോത്രവർഗക്കാർക്കുള്ള അവകാശങ്ങൾ സംരക്ഷിക്കും