ഗ്യാസ് ഏജൻസി മാനേജർ മരിച്ച നിലയില്‍; ജോലിഭാരം കാരണം ജീവനൊടുക്കിയതാണെന്ന് സഹപ്രവര്‍ത്തകര്‍

Published : Apr 07, 2026, 08:05 AM IST
kochi family suicide case kerala mental health shocking details children death will investigation india news

Synopsis

ഉത്തർപ്രദേശിലെ പിത്തോറഗഡിൽ ഗ്യാസ് ഏജൻസി മാനേജർ വിഷം കഴിച്ച് ജീവനൊടുക്കി. കടുത്ത ജോലി സമ്മർദ്ദമാണ് മരണകാരണമെന്ന് സഹപ്രവർത്തകർ ആരോപിക്കുമ്പോൾ, കുടുംബം ഇത് നിഷേധിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് തൊഴിലാളികൾ പണിമുടക്കിയത് പാചക വാതക വിതരണത്തെ ബാധിച്ചു.

പിത്തോറഗഡ്: ഉത്തർപ്രദേശിൽ ​ഗ്യാസ് ഏജൻസി മാനേജർ ജീവനൊടുക്കിയത് ജോലിഭാരം താങ്ങാനാകാതെയെന്ന് സഹപ്രവർത്തകൻ. ചമ്പാവത്ത് ജില്ലയിലെ കുമാവോൺ മണ്ഡൽ വികാസ് നിഗം ​​(കെഎംവിഎൻ) ഗ്യാസ് ഏജൻസിയുടെ മാനേജർ ദയാൽ സിങ് റാവത്ത് ആണ് ഞായറാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വിഷം കഴിച്ച് ജീവനൊടുക്കിയത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് രാജ്യത്ത് നിലവിലുള്ള സാഹചര്യങ്ങൾ കാരണം ജോലി സമ്മർദ്ദം താങ്ങാൻ കഴിയാത്തതിനാലാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് ഗ്യാസ് ഏജൻസിയിലെ സഹപ്രവർത്തകർ അവകാശപ്പെട്ടു. എന്നാൽ, കുടുംബാംഗങ്ങൾ ഇത് നിഷേധിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മരണകാരണം വ്യക്തമാകുമെന്ന് പറഞ്ഞു. സംഭവത്തിന് പിന്നാലെ തൊഴിലാളികൾ പണിമുടക്കിയിരുന്നു. കുമയൂണിലെ ചില സ്ഥലങ്ങളിൽ പാചക വാതക വിതരണം നിർത്തിവച്ചു. 

അമിതമായ ജോലി സമ്മർദ്ദം കാരണം താൻ ശാരീരികമായും മാനസികമായും തകർന്നുവെന്നും ഉപഭോക്താക്കളിൽ നിന്നും അധികൃതരിൽ നിന്നും ഒരുപോലെ അധിക്ഷേപം നേരിടുന്നുണ്ടെന്നും ദയാൽ സിംഗ് റാവത്ത് അടുത്തിടെ തന്റെ സുഹൃത്തിനോട് പറഞ്ഞതായി സഹപ്രവർത്തകർ അവകാശപ്പെട്ടു. റാവത്തിന്റെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് എസ്പി രേഖ യാദവ് പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റാവത്ത് സാധാരണ നിലയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരീഭർത്താവായ രാജേന്ദ്ര സിംഗ് ബോറ പറഞ്ഞു. സ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. ജോലി സമ്മർദ്ദം മൂലമല്ല റാവത്തിന്റെ മരണം സംഭവിച്ചതെന്ന് കെഎംവിഎൻ പിത്തോറഗഡിലെ ഗ്യാസ് മാനേജർ ഉഷാ റാണ പറഞ്ഞു, എന്നാൽ നിലവിലുള്ള സാഹചര്യം കാരണം ഗ്യാസ് വിതരണ തൊഴിലാളികൾ സമ്മർദ്ദത്തിലാണെന്ന് അവർ സമ്മതിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭക്ഷ്യവിഷബാധയെന്ന് സംശയം: കൈക്കുഞ്ഞിൻ്റെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു, പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മാറ്റി
മരിച്ചത് ആറ് കുട്ടികളടക്കം ഒൻപത് പേർ; റോഡരികിലെ കിണറ്റിലേക്ക് കാർ മറിഞ്ഞ് മഹാരാഷ്ട്രയിൽ വൻ ദുരന്തം