
ബെംഗളൂരു: ബെംഗളൂരുവിൽ വൻ ലഹരിവേട്ട. രണ്ട് വ്യത്യസ്സ സംഭവങ്ങളിലായി വിദേശ പൗരൻ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് പിടികൂടി. പിടിയിലായവരിൽ ഒരാൾ സിഖ് പുരോഹിതനാണ്. രണ്ടുകോടി രൂപ വില വരുന്ന എംഡിഎംയും 162 ഗ്രാം ഹെറോയിനും പൊലീസ് പിടിച്ചെടുത്തു. കോടികളുടെ ലഹരിവേട്ടയാണ് ബെംഗളൂരുവിൽ രണ്ട് പൊലീസ് സ്റ്റേഷനുകളുടെ പരിധികളിലായി നടന്നത്. വസ്ത്ര വ്യാപാരത്തിന്റെ മറവിൽ ലഹരി വിൽപന നടത്തിയിരുന്ന വിദേശ പൗരനാണ് പിടിയിലായവരിൽ ഒരാൾ. ബിസിനസ് വീസയിൽ ഇന്ത്യയിലെത്തി, ദില്ലിയിലും മുംബൈയിലും ഉൾപ്പെടെ വസ്ത്ര വ്യാപാരം നടത്തിയിരുന്നു ഇയാൾ.
കഴിഞ്ഞ വർഷത്തോടെ ബെംഗളൂരുവിൽ എത്തിയാണ് ഇയാൾ ലഹരി വിൽപനയിലേക്ക് തിരിഞ്ഞത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പിടികൂടുന്പോൾ രണ്ട് കോടിയിലേറെ രൂപ വിലവരുന്ന രണ്ട് കിലോ എംഡിഎംഎ ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. യെലഹങ്ക പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു സംഭവത്തിൽ ഉത്തർപ്രദേശിൽ പുരോഹിതനായി ജോലി ചെയ്തിരുന്ന ബൽജിത്തിനെയും കൂട്ടാളി അരുണ ജോഷിയെയും പിടികൂടിയത് ആഡുഗോഡി പൊലീസാണ്.
ബൽജീത് സിംഗിന്റ ഇടപാടുകാരനായിരുന്ന അർജുൻ പിന്നീട് ലഹരി വാഹകനായി മാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലഹരി വിൽപനയ്ക്കിടെ ബൽജിത് ആഡുഗോഡി പൊലീസിന്റെ പിടിയിലായതോടെയാണ് അർജു ജോഷിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. അർജുന്റെ പക്കൽ നിന്ന് 162 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. രണ്ട് സംഭവങ്ങളിലും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam