10 ലിറ്ററിന്‍റെ പ്രഷര്‍ കുക്കറില്‍ മയക്കുമരുന്ന് നിര്‍മ്മാണം: നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍

Published : Jan 12, 2022, 03:18 PM ISTUpdated : Jan 12, 2022, 03:20 PM IST
10 ലിറ്ററിന്‍റെ പ്രഷര്‍ കുക്കറില്‍ മയക്കുമരുന്ന് നിര്‍മ്മാണം: നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍

Synopsis

പത്ത് ലിറ്ററിന്‍റെ പ്രഷര്‍ കുക്കറില്‍ രൂപമാറ്റം വരുത്തിയായിരുന്നു മയക്കുമരുന്ന് നിര്‍മ്മാണം. ഇന്‍റര്‍നെറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് നിരോധിത ലഹരിവസ്തുക്കള്‍ നിര്‍മ്മിച്ചത്.   

ബെംഗളൂരു: ബെംളൂരുവിലെ (Bengaluru) ഫ്ലാറ്റില്‍ മയക്കുമരുന്ന് (Drugs) നിര്‍മ്മിച്ച നൈജീരിയന്‍ സ്വദേശിയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് ലിറ്ററിന്‍റെ പ്രഷര്‍ കുക്കറില്‍ രൂപമാറ്റം വരുത്തിയായിരുന്നു മയക്കുമരുന്ന് നിര്‍മ്മാണം. ഇന്‍റര്‍നെറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് നിരോധിത ലഹരിവസ്തുക്കള്‍ നിര്‍മ്മിച്ചത്. 

സ്റ്റുഡന്‍റ് വിസയില്‍ ബെംഗളൂരുവിലെത്തിയ റിച്ചാര്‍ഡ് സിറിലാണ് അറസ്റ്റിലായത്. റിച്ചാര്‍ഡും സഹോദരനും ചേര്‍ന്നാണ് എംഡിഎംഎ അടക്കം നിര്‍മ്മിച്ചിരുന്നത്. പൊലീസ് എത്തിയ ഉടനെ സഹോദരന്‍ ഓടി രക്ഷപ്പെട്ടു. അഞ്ച് ലിറ്റര്‍ ആസിഡ് അടക്കം അമ്പത് ലക്ഷം രൂപയുടെ സാധങ്ങള്‍ കണ്ടെത്തി.ഇതേ ഫ്ലാറ്റിലെ ടെറസില്‍ സ്ഥിരം ലഹരിപാര്‍ട്ടികള്‍ നടന്നിരുന്നതായി പൊലീസ് കണ്ടെത്തി. കോളേജ് വിദ്യാര്‍ത്ഥികളും ഐടി ജീവനക്കാരും സ്ഥിരം പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കായി അന്വേഷണം തുടങ്ങി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ