'നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ല', നിലപാടിൽ ഉറച്ച് കർഷകർ

By Web TeamFirst Published Jan 12, 2021, 2:12 PM IST
Highlights

അതേ സമയം വിധിയുടെ പശ്ചാത്തലത്തിൽ ഇന്ന് രണ്ടരക്ക് പഞ്ചാബിലെ കർഷക സംഘടനകൾ കോർ കമ്മറ്റി യോഗം ചേരും. നാളെ പതിനൊന്ന് 12 മണിക്ക് 41 സംഘടനകളുടെ സെൻട്രൽ കമ്മറ്റി സിംഘുവിൽ ചേരാൻ തീരുമാനമായിട്ടുണ്ട്. 

ദില്ലി: കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടിലുറച്ച് കർഷകർ. ദില്ലിയുടെ അതിർത്തികളിൽ സമരം തുടരും. സുപ്രീം കോടതി വിധി പരിശോധിക്കും. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ പ്രതികരിച്ചു. അതേ സമയം വിധിയുടെ പശ്ചാത്തലത്തിൽ ഇന്ന് രണ്ടരയ്ക്ക് പഞ്ചാബിലെ കർഷക സംഘടനകൾ കോർ കമ്മറ്റി യോഗം ചേരും. നാളെ  12 മണിക്ക് 41 സംഘടനകളുടെ സെൻട്രൽ കമ്മറ്റി സിംഘുവിൽ ചേരാനും തീരുമാനമായിട്ടുണ്ട്. 

കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നതിന് സുപ്രീം കോടതി സ്റ്റേ: വിദഗ്ധ സമിതി രൂപീകരിക്കാൻ തീരുമാനം

കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്യുകയായിരുന്നു. നിയമത്തിനെതിരെ കര്‍ഷക സംഘടനകൾ സമരം കടുപ്പിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ അസാധാരണ ഇടപെടൽ.  വിവാദ നിയമങ്ങളെ കുറിച്ചും കര്‍ഷകര്‍ സമരം നടത്തുന്ന സാഹചര്യവും നാലംഗ സമിതി പരിശോധിക്കും. ആ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. അത് വരെ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് മരവിപ്പിക്കുകയാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. 

click me!