
ദില്ലി: ഭീമ കൊറേഗാവ് കലാപക്കേസില്‍ ദില്ലിയിലെ മലയാളി അധ്യാപക ദമ്പതികളുടെ വീട്ടില്‍ പുണെ പൊലീസ് റെയ്‌ഡ് നടത്തി. ദില്ലി സര്‍വകലാശാല അധ്യാപകരായ ഹനി ബാബുവിന്‍റെയും ജെന്നി റൊവേനയുടെയും നോയ്‌ഡയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.
ഇന്ന് പുലര്‍ച്ചെ ആറരയ്ക്ക് തുടങ്ങിയ പരിശോധന ആറ് മണിക്കൂര്‍ നീണ്ടു നിന്നു. മൂന്ന് പുസ്തകങ്ങളും ലാപ് ടോപ്പും ഫോണും ഹാര്‍ഡ് ഡിസ്ക്കും പെൻ ഡ്രൈവുകളും ബലമായി പിടിച്ചെടുത്തുവെന്ന് ഹനി ബാബുവിന്റെ ഭാര്യയും അധ്യാപികയുമായ ജെനി റൊവാന ഫേസ്ബുക്കിൽ കുറിച്ചു.
ഹനി ബാബുവിന് ഭീമ കൊറേഗാവ് കലാപക്കേസില്‍ ഉള്‍പ്പെട്ട മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാണ് പൂണെ പൊലീസിന്‍റെ വാദം. ഈ കേസുമായി ബന്ധപ്പെട്ട് മലയാളിയായ റോണാ വിൽസൺ ഉൾപ്പെടെ വിചാരണയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam