ഭീമ കൊറേ​ഗാവ് കേസ്; ഷോമ സെന്നിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Published : Apr 05, 2024, 05:56 PM IST
ഭീമ കൊറേ​ഗാവ് കേസ്; ഷോമ സെന്നിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Synopsis

2018 ജൂണിൽ അറസ്‌റ്റിലായ ഷോമാസെൻ അന്ന്‌ മുതൽ തടവിലാണ്‌. കേസുമായി ബന്ധപ്പെട്ട്‌ ജാമ്യം ലഭിക്കുന്ന ആറാമത്തെ പ്രതിയാണ്‌ ഷോമാസെൻ. 

ദില്ലി: ഭീമാ കൊറേഗാവ്‌ കേസുമായി ബന്ധപ്പെട്ട്‌ യുഎപിഎ ചുമത്തപ്പെട്ട്‌ ജയിലിൽ കഴിയുന്ന നാഗ്‌പുർ സർവ്വകലാശാല പ്രൊഫസർ ഷോമാസെന്നിന് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി. 2018 ജൂണിൽ അറസ്‌റ്റിലായ ഷോമാസെൻ അന്ന്‌ മുതൽ തടവിലാണ്‌. പ്രായം കാരണമുള്ള ബുദ്ധിമുട്ടുകളും വിവിധ രോഗങ്ങൾ കാരണമുള്ള അവശതകളും അനുഭവിക്കുന്ന ഷോമാസെന്നിന്‌ വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കാതിരിക്കാൻ കഴിയില്ലെന്ന്  കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട്‌ ജാമ്യം ലഭിക്കുന്ന ആറാമത്തെ പ്രതിയാണ്‌ ഷോമാസെൻ. നേരത്തെ സുധാ ഭരദ്വാജ്‌, ആനന്ദ്‌തെൽതുംബ്‌ഡെ, വെർണോൺ ഗോൺസാൽവസ്‌, അരുൺ ഫെറെയ്‌റ, വരവരറാവു തുടങ്ങിയവർക്ക്‌ ജാമ്യം അനുവദിച്ചിരുന്നു. മറ്റൊരു പ്രതിയായ ഗൗതം നവലാഖയെ സുപ്രീംകോടതി ഇടപെട്ട്‌ വീട്ടുതടങ്കലിലുമാക്കിയിട്ടുണ്ട്‌. കേസിലെ മറ്റൊരുപ്രതിയായ ഫാ. സ്‌റ്റാൻസ്വാമി 2021 ജൂലൈയിൽ ജയിലിൽ അന്തരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കും, അവ ധരിച്ച് വീഡിയോ ചിത്രീകരിക്കും, മലയാളി യുവാവ് അറസ്റ്റിൽ
കേരളത്തിന് 3 അമൃത് ഭാരത്; സമ്മാനിക്കാനായി നേരിട്ട് നരേന്ദ്ര മോദി എത്തും, പുതിയ ട്രെയിനുകളുടെ സമയവിവരങ്ങൾ അറിയാം