
ദില്ലി: കൊവാക്സിൻ മൂന്നാഘട്ട ട്രയലിൽ പങ്കെടുത്ത ഭോപ്പാൽ സ്വദേശിയുടെ മരണത്തിനു കാരണം വാക്സിനേഷൻ അല്ലെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഭാരത് ബയോടെക്. വാക്സിൻ സ്വീകരിച്ച് ഒമ്പത് ദിവസത്തിന് ശേഷമാണ് വ്യക്തി മരിക്കുന്നത്. സംഭവം പോലീസ് അന്വേഷിക്കുന്നുണ്ടെന്നും ഭാരത് ബയോടെക് അറിയിച്ചു.
എൻറോൾമെന്റ് സമയത്ത്, കൊവിഡ് വളണ്ടിയർ മൂന്നാം ഘട്ട ട്രയലിൽ പങ്കാളിയാകാനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു. ഏഴ് ദിവസത്തെ ഡോസിംഗിന് ശേഷമുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചതിൽ ആരോഗ്യവാന്മാരാണെന്നും റിപ്പോർട്ടു ചെയ്തു. ഭാരത് ബയോടെക് പ്രസ്താവനയിൽ അറിയിച്ചു.
വാക്സിനേഷൻ കഴിഞ്ഞ് ഒൻപത് ദിവസത്തിന് ശേഷമാണ് ഇദ്ദേഹം മരിച്ചത്. മരണത്തെ കുറിച്ചുള്ള പ്രാഥമകി അന്വേഷണത്തിൽ വാക്സിനേഷനവുമായി ബന്ധമില്ലെന്നാണ് വ്യക്തമാകുന്നതെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam