
ദില്ലി: കര്‍ഷകര്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഭാരത് ബന്ദ് സമാധാനപരം. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമായിരുന്നു. കര്‍ഷക സമരം നാല് മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഭാരത് ബന്ദ് പ്രഖ്യാപിച്ചത് . പഞ്ചാബ്, ഹരിയാന സംസ്ഥനങ്ങളിലേയും ദില്ലി അതിര്‍ത്തിയിലെയും ദേശീയ പാതകള്‍ കര്‍ഷകര്‍ ഉപരോധിച്ചു.
32 ഇടങ്ങളില്‍ പ്രതിഷേധത്തെ തുടർന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. നാല് ശതാബ്ദി ട്രെയിനുകള്‍ റദ്ദാക്കി. ഉത്തര്‍പ്രേദശിലെ മഥുര, മുസഫര്‍ നഗര്‍ എന്നിവടങ്ങളിലും ആന്ധ്രയിലെ വിവിധ ഭാഗങ്ങളിലും കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. പ്രതിഷേധത്തിന്‍റെ ഭാഗമായി ഉത്തരേന്ത്യയിലെ പലയിടങ്ങളിലും കർഷകര്‍ പാല്‍, പച്ചക്കറി വിതരണം നടത്തിയില്ല. വിവിധ പ്രതിപക്ഷ പാര്‍ട്ടികളും, തൊഴിലാളി, അഭിഭാഷക സംഘടനകളും ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam