
ലക്നൗ: ഉത്തര്‍പ്രദേശിലെ ഗോ ശാലകളുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. യുപിയിലെ ഒരു ഗോശാലയില്‍ പശുക്കള്‍ ചത്തു കിടക്കുന്ന എന്ന് ആരോപിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് പ്രിയങ്ക ഗോ പരിപാലനത്തില്‍ യോഗി സര്‍ക്കാറിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. സോഷ്യല്‍ മീഡിയയിലാണ് പ്രിയങ്ക വീഡിയോ പങ്കുവച്ചത്.
കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലെ ഗോദൻ ജസ്റ്റിസ് പദ്ധതിയെക്കുറിച്ചും ഈ പോസ്റ്റില്‍ പറയുന്നു. ഇതിനോട് യുപിയിലെ ഗോശാലയിലെ അവസ്ഥ താരതമ്യം ചെയ്യുന്ന കുറിപ്പും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്.
ഗോദൻ ജസ്റ്റിസ് പദ്ധതിയിലൂടെ ജൈവവളനിർമാണം, സ്വയം സഹായ ഗ്രൂപ്പുകളുടെ രൂപീകരണം, ഇതുവഴി ഗ്രാമീണരുടെ വരുമാനം വർധിപ്പിക്കുക തുടങ്ങിയ ഛത്തീസ്ഗഡ് സർക്കാർ ചെയ്യുന്നുണ്ടെന്നും എന്നാൽ യുപി സർക്കാർ ഗോ പരിപാലന കാര്യത്തില്‍ പരസ്യം മാത്രമാണ് ചെയ്യുന്നതെന്ന് പ്രിയങ്ക ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam