
ഗാന്ധിനഗർ: ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പട്ടേൽ സമുദായത്തിനാണ് മന്ത്രിസഭയിൽ മുൻതൂക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആചാര്യ ദേവവ്രതാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് , പ്രമോദ് സാവന്ത് അടക്കം മറ്റു ബി ജെ പി മുഖ്യമന്ത്രിമാരും സദസ്സിൽ ഉണ്ടായിരുന്നു. യുവ നേതാവ് എന്ന നിലയിൽ പാർട്ടി നൽകുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് ഹാർദ്ദിക്ക് പട്ടേൽ ചടങ്ങിന് മുൻപ് മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ പറഞ്ഞു. ബൽവത്ത് സിങ്ങ് രാജ്പുത്, കാനു ഭായി ദേശായി, രാഘ് വ്ജി പട്ടേൽ , റുഷികേശ് പട്ടേൽ, ഡോ കുബേർ ഡിൻദോർ, ബനുബൻ ബബാരിയാ, മോലുബായ് ബേരാ, കുൻവർജി കൽവാലിയാ, ഹർഷ് സംഗ്വി, ജഗദീഷ് വിശ്വകർമ്മാ, മുകേഷ് പട്ടേൽ, പരുഷോത്തമം ബായി സോളങ്കി, ബച്ചുബായ് കഭാഡ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam